Image

ഗാന്ധിജിയുടെ ചില മരിക്കാത്ത ഓര്‍മ്മകളുമായി... പമീല മൗണ്ട് ബാറ്റണ്‍ (റ്റോം ജോസ് തടിയമ്പാട്)

Published on 31 October, 2019
ഗാന്ധിജിയുടെ ചില മരിക്കാത്ത ഓര്‍മ്മകളുമായി... പമീല മൗണ്ട് ബാറ്റണ്‍ (റ്റോം ജോസ് തടിയമ്പാട്)
1931ല്‍ ബ്രിട്ടിഷ്  പാര്‍ലമെന്റില്‍    സാര്‍ വില്‍സ്റ്റണ്‍ ചര്‍ച്ചില്‍  ഇങ്ങനെ പറഞ്ഞു ഇന്ത്യയുടെ നഷ്ടം നമുക്ക് അന്ത്യമവും മാരകവുമായിരിക്കും. അത് നിസ്സാര ശക്തിയുടെ പൊറ്റയായി നമ്മെ ലഘുകരിക്കുന്ന പ്രക്രിയയുടെ ഭാഗമായി തീരാതിരിക്കാന്‍ തരമില്ല.

.ബ്രിട്ടണ്‍ എന്ന സൂര്യനസ്തമിക്കാത്ത രാജ്യത്തെ ഭൂപടത്തിലെ ഒരു ചെറിയ കോണിലേക്ക് ഒതുക്കുന്ന പ്രക്രിയ്ക്ക് ആദ്ധ്യക്ഷം വഹിക്കാന്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ മരുമകനും ബ്രിട്ടീഷ് നേവിയിലെ ഉയര്‍ന്ന ഓഫീസറും ആയിരുന്ന  ലൂയി  മൌണ്ട്ബാറ്റണ്‍  ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയുമായി നിയമിതനായി. .യോര്‍ക്ക് 102 എന്ന വിമാനത്തില്‍ 1947 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തി 1948  ജൂണ്‍ മാസം വരെ ഇന്ത്യയില്‍ താമസിച്ച് ഇന്ത്യാ വിഭജനവും ഗാന്ധിജിയുടെ  രക്തസാക്ഷിത്വവുമെല്ലാം നേരില്‍ കണ്ട ലോര്‍ഡ് മൌണ്ട്ബാറ്റന്‍റെ   മകള്‍ പമീല മൌണ്ട്ബാറ്റനുമായി റ്റോം ജോസ് തടിയമ്പാട് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്

ഒരു ചരിത്ര കുതുകി എന്ന നിലയില്‍ ചരിത്രത്തെ നേരില്‍ കണ്ട , ചരിത്രത്തിന്റെ ഭാഗമായ, ചരിത്രം സൃഷ്ട്ടിച്ചവരില്‍ ഒരാളായ ,  പമില മൌണ്ട്ബാറ്റനെ കാണാനും  ചരിത്രം  നേരില്‍ കണ്ട അവരുടെ കണ്ണിലേക്കു ഒന്നരമണിക്കൂര്‍ നോക്കിയിരുന്നു ചോദൃങ്ങള്‍ ചോദിക്കുവാനും അവരുടെ അധരങ്ങളില്‍ നിന്ന് മറുപടി നേരിട്ട്  കെള്‍ക്കുവാനും കഴിഞ്ഞു എന്നത് ഒരു ഭാഗൃമായി ഞാന്‍ കാണുന്നു.2004 ല്ഓ! ക്‌സ്‌ഫോര്‍ഡില്‍ അവര്‍ താമസിക്കുന്ന വീട്ടില്‍ എത്തിയാണ്  ഞാന്അ അവരെ കണ്ടത്
.
എന്തുകൊണ്ടാണ് എന്നെ കാണാന്‍ ആഗ്രഹിച്ചത്  എന്ന് പമില ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഇരുന്ന സ്വതന്ത്രൃം. അര്‍ദ്ധരാത്രിയില്‍ എന്നപുസ്തകം കാണിച്ചു ഇതില്‍ അങ്ങയെപറ്റിപറഞ്ഞത് ഞാന്‍ വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞു .ഇന്ത്യയില്‍ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചു ,ഞാന്‍ തെക്ക് ഭാഗത്തുള്ള  കേരളം എന്ന് പറഞ്ഞു അപ്പോള്‍ മൂകമായി രണ്ടു സെക്കന്റ് ഇരുന്നിട്ട് ചോദിച്ചു  ട്രാവന്‍കൂര്‍ ആണോയെന്നു ,ഞാന്‍ പറഞ്ഞു അതെ ഇപ്പോള്‍   ട്രാവന്‍കൂറും കൊച്ചിയും ,കൊഴികൊടും കേരളസംസ്ഥനമാണ് .  ഞാന്‍  ട്രിവന്‍ഡ്രവും ,കൊച്ചിയിലെ സിനഗോഗും പിതാവിനോടൊപ്പം സന്ദര്‍ശിച്ചിട്ടുണ്ട്  എന്ന് പറഞ്ഞു .സ്വതന്ത്രിം അര്‍ദ്ധരാത്രിയില്‍  എന്ന പുസ്തകത്തില്‍     പറഞ്ഞിരിക്കുന്ന സംഭവം ഒന്നുവിശധികരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു. 1947 ഓഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രിയില്‍  സ്വത്ന്ത്രിയ  സമ്മേളനം നടക്കുന്ന ഡല്‍ഹിയിലെ മീറ്റിംഗ് നടക്കുന്ന സ്റ്റാലതെക്കു  ഞാനും  അമ്മ എഡ്വിനയും കൂടി ചെന്നപ്പോള്‍  അവിടുത്തെ ജനകൂട്ടം കാരണം ഞങ്ങള്‍ക്ക് കാറില്‍ നിന്നിറങ്ങി സ്‌റ്റേജില്‍ എത്താന്‍ കഴിഞ്ഞില്ല ഞങള്‍ വളരെ വിഷമിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ നെഹ്‌റു സ്‌റ്റേജില്‍ നിന്ന് ജനകൂട്ടതോട് നിലത്തു കിടക്കാന്‍ പറഞ്ഞു എന്നിട്ട് ചെരിപ്പൂരി അവരുടെ ഇടയിലൂടെ  കടന്നുചെല്ലാന്‍  പറഞ്ഞു  ഞങള്‍ അങ്ങനെ നടന്നു സ്‌റ്റേജില്‍ എത്തി  അതൊരു വല്ലാത്ത അനുഭവം ആയിരുന്നു .

എവിടെ നിന്നുമാണ് എന്റെ ഫോണ്‍ നമ്പര്‍ കിട്ടിയത് എന്ന് ചോദിച്ചപ്പോള്‍  ലൈബ്രറിയിലെ whom who  എന്ന പുസ്തത്തില്‍ നിന്നാണ് എന്ന് മറുപടി പറഞ്ഞു ,ജോര്‍ജ് അഞ്ചാമന്‍ രാജവിന്റെ  സഹോദരിയുടെ പുത്രനാണ്  മൌണ്ട്ബാറ്റന്‍ ആ മൌണ്ട്ബാറ്റന്‍റെ മകള്‍ ചെരിപ്പുരി കൈയില്‍ പിടിച്ചുപോയതിന്റെ ഒരു ജാളിത മുഖത്തു കാണാമായിരുന്നു .

അമ്മ എഡ്വിനയുയുമായി  നെഹ്രുവിനു അതിരുകടന്ന ബന്ധം ഉണ്ടായിരുന്നു എന്ന്  കേള്‍ക്കുന്നു എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ ,അവര്‍ നമ്മില്‍ വളരെ നല്ല സുഹുര്‍ത്തുക്കള്‍ ആയിരുന്നു അല്ലാതെ അതിരുവിട്ട ഒരു ബന്ധവും ഇല്ലായിരുന്നു എന്നായിരുന്നു മറുപടി .നെഹ്രുവിനെ പറ്റി എന്താണ് അഭിപ്രായം  എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു മഹാനാണ്  കൂടാതെ അദ്ദേഹം ഒരു രാഷ്ട്രിയക്കാരന്‍ മാത്രമല്ല രാഷ്ട്രതന്ത്രന്ജന്‍ കൂടിയാണ് എന്ന് മറുപടി പറഞ്ഞു.

പിതാവ്  മൌണ്ട്ബാറ്റനോടൊപ്പം പമില രണ്ടുവര്‍ഷം ഇന്ത്യയില്‍ ഉണ്ടായിരുന്നു ഇന്ത്യ വിഭജനത്തിന്‍റെ ഭാഗമായി നടന്ന കലാപത്തില്‍ ആളുകളെ സഹായിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഹൈ കമ്മിഷന്‍ ഓഫിസില്‍ തുറന്ന ക്ലിനിക്കില്‍ അവര്‍ നേഴ്‌സ് ആയി സേവനം ചെയ്യുകയായിരുന്നു .ഒന്നരലക്ഷം ആളുകള്‍ മരിച്ച ഇന്ത്യ .പാക് വിഭജനത്തിന്റെ ഉത്തരവാദിത്തം    താങ്കളുടെ പിതാവിനല്ലേ ? കാരണം ബ്രിട്ടീഷ് പട്ടാളക്കാര്‍ ഗ്രൗണ്ടില്‍ വേണ്ടവിധം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് എന്നാണ് ചരിത്രകരന്മാര്‍ പറയുന്നത് എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി അത് ഇന്ത്യന്‍ നേതാക്കളുടെ കഴിവുകേടാണ് കാരണം മൌണ്ട്ബാറ്റന്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനുമുന്‍പു്തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യന്‍ നേതാക്കളുമായി സംസാരിച്ചു സ്വാതന്ത്രിയം നല്കാന്‍ തീരുമാനിച്ചിരുന്നു അത് നടപ്പിലാക്കാന്‍ മാത്രാണ് എന്റെ  പിതാവ് അവിടെ എത്തിയിരുന്നത്  അവിടെ നിന്നും വിട്ടുപോരാന്‍  തയാറായിനിന്നനിന്ന ബ്രിട്ടിഷ് പട്ടാളക്കാര്‍ വേണ്ട വിധം പ്രവര്‍ത്തിച്ചില്ല എന്നത് വസ്തുതയാണ് അത് മനസിലാക്കി ഇന്ത്യന്‍ നേതാക്കള്‍ പ്രവര്തിക്കാത്തതാണ് അത്രയും വലിയ ദുരന്തം ഉണ്ടാകാന്‍ കാരണം എന്നവര്‍ പറഞ്ഞു  .പിന്നിട് ഗാന്ധിയെ പറ്റിയും ഗാന്ധിയുടെ മരണതെപറ്റി പറ്റിയും സംസാരിച്ചു  ഇന്ത്യന്‍ നേതാക്കളായ ,ഗാന്ധിജി ,നെഹ്‌റു , പട്ടേല്‍ ,എന്നിവരടങ്ങുന്ന നേതാക്കളോടൊപ്പം  എടുത്ത ഫോട്ടോകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ കൊണ്ടുപോയി ഫോട്ടോകളും  അവിടെ  സൂക്ഷിച്ചിരുന്ന  മൌണ്ട്ബാറ്റന്‍റെ സിംലയിലെ ഓഫീസില്‍ വച്ചിരുന്ന  അധികാരചിന്നവും കാണിച്ചാണ്  ഞങ്ങളെ അയച്ചത് . 

മഹാത്മഗാന്ധിയെ ഓര്‍മ്മിക്കുകയാണ് പമീല മൗണ്‍് ബാറ്റണ്‍. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുഴുവന്‍ പട്ടാളത്തേക്കാളും കരുത്താനായ മഹാത്മാവിനെ. മണ്‍ചെരാതുപോലെ സരളവും ശുദ്ധവുമായ ആത്മീയ പ്രകാശം ചൊരിഞ്ഞ ആ ചെറ്ിയ മനുഷ്യനെ. ഈ ഓര്‍മ ജനുവരിയുടെ പുണ്യം. കാരണം, പമീലയുടെ ഓര്‍മകള്‍ക്ക് മരണമില്ല. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും ആദ്യത്തെ ഗവര്‍ണര്‍ ജനറലുമായിരുന്ന ലോഡ് മൗണ്‍് ബാറ്റന്റെ പുത്രിക്ക് ഇന്ത്യ ഒരു വികാരമായില്ലെങ്കിലാണല്ലോ അദ്ഭുതം.
   
പമീല ആദ്യമായി ഗാന്ധിജിയെ കാണുന്നത് പതിനേഴാമത്തെ വയസ്സില്‍.ഡല്‍ഹിയിലെ വൈസ്രോയി ഹൗസില്‍ (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) ഔദ്യോഗിക ചര്‍ച്ചകള്‍ക്കായാണ് ഗാന്ധിജിയുടെ വരവ്. കടലിരമ്പം പോലെ ഒരു ജനക്കൂട്ടവുമുണ്ട്. ഗാന്ധിജിക്കു പിന്നാലെ ഗേറ്റിലെ പാറാവുകാര്‍ മഹാത്മജിയെ മാത്രം അകത്തേക്കു കടത്തിവിട്ടു. മൂന്നു കുരങ്ങന്മാരുടെ പ്രതിമയുമായായിരുന്നു ആ അര്‍ധനഗ്‌നന്റെ വരവ്. തിന്മ കാണാതെ കണ്ണു പൊത്തിയ,  തിന്മ കേള്‍ക്കാതെ ചെവി പൊത്തിയ, തിന്മ പറയാതെ വായ് പൊത്തിയ കുരങ്ങന്മാര്‍.എനിക്ക്  വളരെ അത്ഭുതകരമായി തോന്നി .എന്നു പറഞ്ഞു.
   
മഹാത്മാവിനൊപ്പം ഒരു പ്രാര്‍ത്ഥനാ  യോഗത്തിലിരിക്കുകയാണ് പമീല. ഡല്‍ഹിയിലെബങ്കിംഗ് കോളനിയിലായിരുന്നു അത്. സ്‌റ്റേജിന്റെ ഒന്നാം നിരയില്‍ ഗാന്ധിജി. രണ്ടാമത്തെ നിരയിലായിരുന്നു പമീലയുടെ സ്ഥാനം. പമീലയുടെ തൊട്ടടുത്ത് അമീര്‍ഥ. പിന്നീട് കേന്ദ്രമന്ത്രിയായ സ്ത്രീ. ലളിതമായ വാക്കുകള്‍ ഒഴുകിപ്പരക്കുകയാണ്. ഒരു ഇലയനക്കം പോലും വ്യക്തമായി കേള്‍ക്കാവുന്ന നിശബ്ദതയിലാണ് സദസ്സ്. എല്ലാവരുടെയും നോട്ടം മഹാത്മാവിന്റെ മുഖത്തേക്ക്. അതൊരു അസാധരണമായ അനുഭവമായിരുന്നുവെന്ന് പമീലയുടെ സാക്ഷ്യം.
   
അതിഭയങ്കരമായൊരു ആത്മീയശക്തിയായിരുന്നു മഹാത്മഗാന്ധിജിയില്‍ നിന്ന് പ്രവഹിച്ചിരുന്നത്. ആ  അഭൗമ തേജസ്സില്‍ സ്വയം മറന്നിരുന്നുപോയി ആ പതിനേഴുകാരി. പിന്നീടൊരിക്കല്‍ പമീല മഹാത്മജിയെ കണ്‍ത് വൈസ്രോയി ഹൗസിന്റെ സ്വീകരണ മുറിയില്‍. വൈസ്രോയിയുടെ പിന്നില്‍ മഹാത്മാവിനെ കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുകയായിരുന്നു പമീല. ഗാന്ധിജി മെല്ലെ മൗണ്‍് ബാറ്റനോട് ചോദിച്ചു. ഈ മാര്‍ബിള്‍ കൊട്ടാരം ഉപേക്ഷിച്ച് ഒരു ചേരിയിലേക്ക് മാറിത്താമസിച്ചൂടെ?.
   
ഇന്ത്യക്കാര്‍ക്ക് അതൊരു മാതൃകയായിരിക്കുമെന്ന് പറയാനും മറന്നില്ല ഗാന്ധിജി.
   
മൗണ്ട് ബാറ്റണ്‍ ഞെട്ടിയോ?. പുഞ്ചിരിച്ചുകൊണ്ടായിരുന്നു മറുപടി.
ബാപ്പുജി,
   
ഈ ആശയം വളരെ നന്ന്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നൈയാമിക തലവന്‍ എന്ന നിലയില്‍ ഇവിടെ എത്രയോ നേതാക്കളെത്തിന്നു. അവരെ സ്വീകരിക്കാനും ചര്‍ച്ചകള്‍ നടത്താനും ഒരു ചേരിയുടെ സൗകര്യം മതിയോ?.ബാപ്പു തല കുലുക്കി ഹിന്ദു  മുസ്ലിം വൈരം തെരുവുകളില്‍ ചോരത്തോടുകള്‍ തീര്‍ക്കുന്ന കാലമായിരുന്നു അത്. മഹാത്മജി ഉള്‍പ്പെടെയുള്ളവര്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയതും ഗവര്‍ണര്‍ ജനറലിന്റെ ഭവനത്തില്‍.
   
ആ ചര്‍ച്ചകള്‍ക്കൊടുവിലാണ് മഹാത്മജി കൊല്‍ക്കത്തയും നവാഗലിയും സന്ദര്‍ശിച്ചത്. നവാഗലിയുടെ തെരുവുകളില്‍ ആകെ നനഞ്ഞ ഒരു പക്ഷിക്കുഞ്ഞിനേപ്പോലെ വയോവൃദ്ധനായ ഗാന്ധിജി.
മൗണ്‍് ബാറ്റണ്‍ ഗാന്ധിജിയോടു പറഞ്ഞു. എന്റെ കീഴിലുള്ള 55000 പട്ടാളക്കാര്‍ക്ക് പഞ്ചാബില്‍ സാധിക്കാതെ പോയത് ഒറ്റയാള്‍ പട്ടാളമായ അങ്ങേയ്ക്ക് കഴിഞ്ഞു.
ബാപ്പുജി,.
പിന്നീടൊരിക്കലും ബാപ്പുവിനെ നേരിട്ടു കണ്ടിട്ടില്ല പമീല.
   
മറ്റൊരു ഓര്‍മ്മയുടെ ചിത്രത്തില്‍ നിന്നു മാറാല തുടച്ചു നീക്കുകയാണ് പമീല.ഒരു ജനുവരി 30ന്റെ ഓര്‍മകള്‍. അന്ന് രാവിലെ കുതിരസവാരിക്ക് പോയിരിക്കുവായിരുന്നു മൗണ്ട് ബാറ്റണ്‍. തിരിച്ചെത്തിയ അദ്ദേഹത്തോട് ഒരു സെക്യൂരിറ്റി ഓഫീസര്‍ അതീവ ഗൗരവമായതെന്തോ അടക്കം പറഞ്ഞു. ഒരു കൊടുങ്കാറ്റുപോലെ പുറത്തേക്ക് പോകുന്ന പിതാവിനെയാണ് പമീല കാണുന്നത്. എന്താണ് സംഭവമെന്നറിയാന്‍ മുറിയിലെത്തി റേഡീയോ ഓണ്‍ ചെയ്തു അവള്‍. ബാപ്പുവിനെ ആരോ വെടി വെച്ചിരിക്കുന്നു. ദൈവമേ, പമീലയുടെ നെഞ്ചില്‍ ഒരു ആര്‍ത്തനാദം ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ചുണ്ടില്‍ ബാപ്പു എന്ന വിളിയുമായി വിതുമ്പുന്ന ആബാലവൃദ്ധം ജനങ്ങള്‍. പമീല മൗണ്ബാട്റ്റണ്‍ എന്ന ബ്രിട്ടീഷ് പ്രഭുകുമാരി ഏറെ നേരം തേങ്ങിക്കൊണ്ടിരുന്നു. ബാപ്പു അവള്‍ക്കേറെ പ്രിയപ്പെട്ട മുത്തച്ചനായിരുന്നു. ഇന്ത്യ വിറങ്ങലിച്ചു ന്ല്‍ക്കുന്ന ഇന്ദ്രപ്രസ്ഥത്തിലെ ആ ജനുവരി പമീലയുടെ മനസ്സില്‍ ഇന്നുമുണ്‍് ഗാന്ധിജി വെടിയേറ്റു വീണ ബിര്‍ളാഹൗസിലേക്കായിരുന്നു ലോഡ് മൗണ്ട് ബാറ്റണ്‍ ഓടിക്കിതച്ചെത്തിയത്. ബിര്‍ളാഹൗസില്‍ നിന്ന ആരോ ഉറക്കെപ്പറഞ്ഞു.ബാപ്പുവിനെ കൊന്നത് ഒരു മുസ്ലീം ആണ്. മൗണ്ട് ബാറ്റണ്‍ പരമാവധി ഉച്ചത്തില്‍ അയാളെ ശാസിച്ചു. എടോ വിഡ്ഢി അതൊരു ഹിന്ദുവാണ്. വളരെ ബുദ്ധിമാനായ  ഒരു ഭരണ കര്‍ത്താവിന്റെ സന്ദര്‍ഭോചിതമായ ഒറ്റ വാചകം.
   
ഹിന്ദു  മുസ്ലിം കലാപത്തില്‍ രണ്ടു ലക്ഷത്തിലേറെ ആളുകള്‍ മരിച്ചുകഴിഞ്ഞ സ്വതന്ത്ര ഇന്ത്യ. ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന് വേദിയായ ഇന്ത്യ. മഹാത്മാവിനെ കൊന്നത് ഒരു മുസ്ലീം ആണെന്ന വാര്‍ത്ത പ്രചരിച്ചാല്‍ അത് വീണ്ടുമൊരു ചോരപ്പുഴ സൃഷ്ടിക്കുമെന്നറിയാമായിരുന്നു. മൗണ്ട് ബാറ്റന്.

മൗണ്ട് ബാറ്റന്റെ നാവില്‍ നിന്നുയര്‍ന്ന ഒരൊറ്റ വാക്കില്‍ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ ഒഴിവാക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ബാപ്പുവിനെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരു നോക്കു കാണാന്‍ അവസരമൊരുക്കണമെന്നുണ്ടായിരുന്നു മൗണ്ട് ബാറ്റന് എന്നാല്‍. ഒരു തീവണ്ടിയില്‍ മൃതദേഹം കയറ്റി രാജ്യമെമ്പാടും കൊണ്ടുപോകാനായിരുന്നു ഉദ്ദേശ്യം. നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും അതിനെ എതിര്‍ത്തു. കര്‍ശനമായ ഹൈന്ദവാചാരപ്രകാരം 24 മണിക്കൂറിനുള്ളില്‍ ബാപ്പുവിന്റെ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
   
അഹിംസാ പ്രവാചകനായ മഹാത്മാവിന്റെ ഭൗതീക ശരീരം ഒരു പട്ടാള വാഹനത്തില്‍ യമുനാനദിയുടെ തീരത്തേക്ക്. നാവിക   വ്യോമ, സേനകളില്‍പ്പെട്ട 250 പട്ടാളക്കാരാണ് ശവമഞ്ചം കയറ്റിയ വാഹനം വലിച്ചത്. പാതയോരത്തെമ്പാടും മഹാരാജാക്ക•ാരും സ്വതന്ത്ര ഇന്ത്യയിലെ മന്ത്രിമാരും ബ്രാഹ്മണരും അസ്പര്‍ശ്യരായ ഒരായിരം മനുഷ്യരും അവര്‍ക്കൊപ്പം നിറഞ്ഞ കണ്ണുകളോടെ പമീല , ചേച്ചി പട്രീഷ്യ തൂവാല കൊണ്ട്  കണ്ണുനീരൊപ്പി അമ്മ എഡ്വീന മൌണ്ട്ബാറ്റണ്‍ ഒരക്ഷരം ശബ്ദിക്കാതെ വികാരം പുറത്ത് കാട്ടാതെ മൗണ്ട് ബാറ്റണ്‍ പ്രഭു.

രാജ്ഘ്ട്ട് ചിതയ്ക്ക് മുന്നിലേക്ക് കടലിരമ്പം പോലെ ജനം. ബാപ്പുവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കാന്‍ സ്ത്രീകള്‍ ഒരുമ്പെടുന്നുവെന്ന് മൌണ്ട്ബാറ്റനു സന്ദേഹം.
   
ചിതയൊരുക്കിയ സ്‌റ്റേജിനു ചുറ്റും വെറും നിലത്ത് ഇരിക്കാന്‍ മൗണ്ട് ബാറ്റണ്‍ ജനത്തോട് കല്പിച്ചു. ബാപ്പുവിന്റെ ചിതയിലേക്ക് രണ്ടാമത്തെ മകന്‍ തീ പകര്‍ന്നത് പമീല ഓര്‍മ്മിക്കുന്നു.ഹൈന്ദവപ്രകാരം ആദ്യത്തെ പുത്രനാണ് ചിതയെരിക്കേത്.ദേവദാസ് ഗാന്ധി എവിടെ? മദ്യത്തില്‍ സ്വയം മുങ്ങിയ ദേവദാസ് ആള്‍ക്കൂട്ടത്തിലെവിടെയോ  ഉണ്ടായിരുന്നു . സ്വന്തം പിതാവിന്റെ ചിതയുടെ അടുക്കല്‍ പോലും എത്തനാവാതെ...പമീല പറയുന്നു. ബാപ്പു ഈസ് എ സെയിന്റ്....
   
മഹാത്മാഗാന്ധിയെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവം ഇന്ത്യാവിഭജനം ആയിരുന്നു എന്ന് പമീല ഓര്‍ക്കുന്നു.
.ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തില്‍ 200000 ആളുകള്‍ മരിക്കാനിടയായത് താങ്കളുടെ പിതാവിന്‍റെ പരാജയമാണെന്ന് ചരിത്രകാരന്‍മാര്‍ ചൂണ്ടികാണിക്കുന്നത് എന്നുപറഞ്ഞപ്പോള്‍  .അതിന് പമീല പറഞ്ഞ മറുപടി എന്റെ ഫാദര്‍ ഇംഗ്ലണ്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുക എന്ന തീരുമാനം ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യന്‍ നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുത്തിരുന്നു. ആ വാര്‍ത്ത ഇന്ത്യയില്‍ പ്രചരിച്ചതുകൊണ്‍ും ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇന്ത്യയില്‍ നിന്ന് മാനസികമായി തിരിച്ചുപോരാന്‍ തയ്യാറെടുത്തിരുന്നതുകൊണ്‍് അവര്‍ വേണ്ട വിധം ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് പമീല സമ്മതിച്ചു.അതിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ നേതാക്കള്‍ക്കായിരുന്നെന്ന് പമീല പറഞ്ഞു. ഇന്ത്യന്‍ നേതാക്കള്‍ ഇത് മുന്‍കൂട്ടി കാണേണ്ട തായിരുന്നെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
   
ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ എന്താണ് ഞങ്ങളുടെ രാജ്യത്തിനു വേണ്‍ി ചെയ്തത് എന്ന ചോദ്യത്തിന് ഇന്ത്യാ വിഭജനത്തിനു ശേഷം ഉണ്‍ായ കലാപങ്ങളില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ ഓഫീസില്‍ ഒരുക്കിയ ക്ലിനിക്കില്‍ ജോലിചെയ്തുവേന്നു പറഞ്ഞു  എങ്കിലും ബ്രിട്ടിഷുകാര്‍ വിഭജിച്ച ഇന്ത്യയുടെ മുറിവുകള്‍ ഇന്നും  ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നു .

(റ്റോം ജോസ് തടിയമ്പാട്, ലിവര്‍പൂള്‍ യൂ.കെ

ഗാന്ധിജിയുടെ ചില മരിക്കാത്ത ഓര്‍മ്മകളുമായി... പമീല മൗണ്ട് ബാറ്റണ്‍ (റ്റോം ജോസ് തടിയമ്പാട്)ഗാന്ധിജിയുടെ ചില മരിക്കാത്ത ഓര്‍മ്മകളുമായി... പമീല മൗണ്ട് ബാറ്റണ്‍ (റ്റോം ജോസ് തടിയമ്പാട്)ഗാന്ധിജിയുടെ ചില മരിക്കാത്ത ഓര്‍മ്മകളുമായി... പമീല മൗണ്ട് ബാറ്റണ്‍ (റ്റോം ജോസ് തടിയമ്പാട്)
Join WhatsApp News
വിദ്യാധരൻ 2019-11-01 08:53:03
മരിക്കില്ല ഗാന്ധിജി; 
മരിക്കില്ല ലിങ്കൺ ;
മരിക്കില്ല യേശു; 
മരിക്കില്ല മനുഷ്യരെ, 
സ്നേഹിച്ചവരാരും. 
മരിച്ചാലും ജീവിക്കും 
ഇവരൊക്കെ ഭൂമിയിൽ. 
മരിച്ചിട്ടു സ്വർഗ്ഗത്തിൽ 
ജീവിക്കാനിരിക്കുന്നു 
മരത്തലയന്മാർ ഒട്ടേറെ.
അവരൊക്കെ ഭൂമിയെ 
നരകമാക്കുന്നു നിത്യവും 
പരസ്പരം പണിയുന്നു പാര.
പറയുന്നു കള്ളമൊരായിരം,  
നിര്‍ലജ്ജമായി നിത്യവും.
മതങ്ങളും രാജ്യങ്ങളും 
ഭരിക്കുന്നിവർ ഭിന്നിച്ച് .
ഇവർക്കായി മരിക്കുന്നനേകർ;
വിസ്‌മരിക്കപ്പെടുന്നവർ;
തമസ്സിൽ മറയുന്നെന്നേക്കുമായി 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക