Image

വിവാഹം കഴിഞ്ഞു മടങ്ങിയ മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

Published on 31 October, 2019
വിവാഹം കഴിഞ്ഞു മടങ്ങിയ മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെയാണു (26) ബുധനാഴ്ച ഹറാജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നാട്ടില്‍ അവധിക്കു പോയ യുവാവ് വിവാഹം കഴിഞ്ഞു രണ്ടാഴ്ച മുന്പാണു സൗദി അറേബ്യയിലെ താമസസ്ഥലത്തു തിരിച്ചെത്തിയത്. ഹിബയാണു ഭാര്യ. മൃതദേഹം റിയാദില്‍ ഖബറടക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക