Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സലിം കോട്ടയില്‍ Published on 10 May, 2012
കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
കുവൈറ്റ്‌ സിറ്റി: കുവൈറ്റില്‍ സബ്‌ഹാനടുത്ത്‌ ബുധനാഴ്‌ചയുണ്‌ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ കൊരട്ടി സ്വദേശി ചിത്തു ജോസ്‌ ഏബ്രഹാം (24) ആണ്‌ മരിച്ചത്‌.

അഗാം കമ്പനിയില്‍ ജൂണിയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്‌തു വന്നിരുന്ന ചിത്തു ജോസ്‌ ഏബ്രഹാം അവിവാഹിതനാണ്‌. കഴിഞ്ഞ ഇരുപതു വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഏബ്രഹാം ജോസ്‌ പയ്യപള്ളിയുടെ മകനാണ്‌ ചിത്തു. മാതാവ്‌: സോജ ഏബ്രഹാം. സഹോദരങ്ങള്‍: ചിപ്പു ജോസ്‌ ഏബ്രഹാം, ചിക്കു ജോസ്‌ ഏബ്രഹാം.
കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക