Image

'എക്കോ'യുടെ സൗജന്യ മെഡിക്കെയർ എന്റോള്‍മെന്റ് സെമിനാര്‍ ന്യൂയോര്‍ക്കില്‍ നവംബര്‍ മുന്നിനും 17നും

ശ്രീനി Published on 31 October, 2019
 'എക്കോ'യുടെ സൗജന്യ മെഡിക്കെയർ  എന്റോള്‍മെന്റ് സെമിനാര്‍ ന്യൂയോര്‍ക്കില്‍ നവംബര്‍ മുന്നിനും 17നും
ന്യൂയോര്‍ക്ക്: സമൂഹത്തിന്റെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്കും വികാസത്തിനും കൈത്താങ്ങാവുക എന്ന ഉദാത്ത ലക്ഷ്യത്തോടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുനന്ന സന്നദ്ധ സേവന സംഘടനയായ 'എക്കോ'യുടെ (എന്‍ഹാന്‍സ് കമ്മ്യൂണിറ്റി ത്രൂ ഹാര്‍മോണിയസ് ഔട്ട്‌റീച്ച്) പതിവ് കമ്മ്യൂണിറ്റി അവെയര്‍നെസ് പ്രോഗ്രാം ന്യൂയോര്‍ക്കില്‍ നടക്കുന്നു. നവംബര്‍ മൂന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ച് മണി വരെ ന്യൂ ഹൈഡ് പാര്‍ക്കിലെ ഹില്‍സൈഡ് ഇന്റര്‍നാഷണല്‍ മെഡിസിന്‍ ആന്‍ഡ് ജെറിയാട്രിക്‌സിലാണ് ആദ്യ പരിപാടി. നവംബര്‍ 17ന് ഹിക്‌സ്‌വില്‍ പ്രൈമറി മെഡിക്കല്‍ കെയറിലും ഇതേ സമയക്രമത്തില്‍ സെമിനാറുണ്ട്. 

ഈ സൗജന്യ മെഡിക്കെയർ  എന്റോള്‍മെന്റ് സെമിനാറില്‍ ഇന്‍ഡിപെന്റന്റ് സീനിയര്‍ ഇന്‍ഷുറന്‍സ് അഡൈ്വസര്‍ ഫ്രാങ്ക് അമോദിയോ മുഖ്യ പ്രഭാഷണം നടത്തും. സെനറ്റര്‍ കെവിന്‍ തോമസും തദവസരത്തില്‍ സംസാരിക്കും. എല്ലാ വര്‍ഷവും നവംബറില്‍ എക്കോ ഇത്തരത്തില്‍ സൗജന്യ മെഡിക്കല്‍ എന്റോള്‍മെന്റ് സെമിനാര്‍ നടത്താറുണ്ട്. 62 വയസിന് മുകളിലുള്ളവരാണ് മെഡികെയറിന് അര്‍ഹരായിട്ടുള്ളവര്‍. 

മെഡികെയര്‍ അര്‍ഹതയ്ക്ക് എ, ബി, സി, ഡി എന്നിങ്ങനെ സ്റ്റേജുകള്‍ ഉണ്ട്. വര്‍ഷം ചെല്ലുന്തോറും അതിന് ചില വ്യത്യാസങ്ങള്‍ ഉണ്ടാവും. ഇത് സംബന്ധിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്നതാണ് ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി അവയര്‍നെസ് പ്രോഗ്രാമുകളുടെ ഉദ്ദേശ്യം. മെഡിക്കല്‍ കെയറിന്റെ ആവശ്യം, അത് എപ്രകാരം ലഭ്യമാക്കാം, എ, ബി, സി, ഡി സ്റ്റാറ്റസ് എപ്രകാരമാണ് മാറിയത്, ഇനി ഏതെടുത്താലാണ് കൂടുതല്‍ ഉപകാരപ്രദം എന്നീ കാര്യങ്ങള്‍ സെമിനാറില്‍ പറഞ്ഞുതരുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവിധ വിഷയങ്ങളിലുള്ള കമ്മ്യൂണിറ്റി അവെയര്‍നെസ് പ്രോഗ്രാം, ടാക്‌സ് പ്ലാനിംഗ് ആന്‍ഡ് എസ്റ്റേറ്റ് വര്‍ക് ഷോപ്പ്, ഫ്രീ ക്യാന്‍സര്‍ അവെയര്‍നെസ് ക്യാമ്പ്, മെഡികെയര്‍ എന്റോള്‍മെന്റ് സെമിനാര്‍, കോളേജ് എഡ്യുക്കേഷന്‍ വര്‍ക് ഷോപ്പ് തുടങ്ങിയവ സമീപ കാലത്ത് എക്കോ സംഘടിപ്പിച്ച പരിപാടികളാണ്. മാറ്റമില്ലാതെ അവ തുടരുകയും ചെയ്യുന്നു.

 'എക്കോ'യുടെ സൗജന്യ മെഡിക്കെയർ  എന്റോള്‍മെന്റ് സെമിനാര്‍ ന്യൂയോര്‍ക്കില്‍ നവംബര്‍ മുന്നിനും 17നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക