Image

കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.

ഫിലിപ്പോസ് ഫിലിപ്പ് Published on 31 October, 2019
കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.
കേരള എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(കീന്‍) യുടെ 11-ാമത് കുടുംബസംഗമ പരിപാടികള്‍ ഒക്ടോബര്‍ 27-ാം തീയതി സ്‌റ്റോണി പോയിന്റിലുള്ള ക്‌നാനായ സെന്ററില്‍ വച്ച് വര്‍ണ്ണാഭമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച എഡ് ഡേ(Ed Day) തന്റെ പ്രസംഗത്തില്‍ എഞ്ചിനീയേഴ്‌സ്  നാടിനു വേണ്ടി ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു. കീന്‍ സെക്രട്ടറി മനോജ് ജോണിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ കീന്‍ പ്രസിഡന്റ് ലിസി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ ഇതുവരെയുള്ള വളര്‍ച്ചയുടെ പടവുകള്‍ ലിസി ഫിലിപ്പ് വിവരിച്ചു. സാമ്പത്തികായി പിന്നോക്കം നില്‍ക്കുന്നതും സമര്‍ത്ഥരുമായ 125 ഓളം കുട്ടികളെ കീനിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ കൂടെ പഠിപ്പിക്കുവാന്‍ സാധിച്ചത് കീനിന്റെ തിലകക്കുറി ആയി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ്  സെനറ്റര്‍ ഹോണറബിള്‍ ഡേവിഡ് കാര്‍ലൂച്ചി ആശംസാപ്രസംഗം നടത്തി. സെനറ്റര്‍ കാര്‍ലൂച്ചി മലയാളി സമൂഹം ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു
തുടര്‍ന്ന് മുഖ്യപരിപാടി ആയ എഞ്ചിനീയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത ടോമി സെബാസ്റ്റിയനെ ആദരിക്കുന്ന ചടങ്ങുകള്‍ നടന്നു. വിശിഷ്ട അതിഥികളുടെയും വൈസ് പ്രസിഡന്റ് മോനി ജോണ്‍, സെക്രട്ടറി മനോജ് ജോണ്‍, കീന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജയിന്‍ അലക്‌സാണ്ടര്‍ എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് ലിസി ഫിലിപ്പ്, ടോമി സെബാസ്റ്റിയന് അവാര്‍ഡ് നല്‍കി ആദരിച്ചു. അവാര്‍ഡ് സ്വീകരിച്ചതിനുശേഷം ഓട്ടോ മൊബൈല്‍ രംഗത്തു നടക്കുന്ന വിപ്ലവകരമായ സാങ്കേതിക മാറ്റങ്ങളെപറ്റിയും അതില്‍ തനിക്കുള്ള പങ്കിനെ പറ്റിയും ടോമി വിശദമായി പ്രതിപാദിച്ചു.

അതിനുശേഷം സ്റ്റുഡന്റ് ഔട്ട് റീച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നീനാ സുധീര്‍, 2019-ലെ എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള കുട്ടികളെയും അവരുടെ സ്‌പോണ്‍സേര്‍സിനെയും പരിചയപ്പെടുത്തി. ക്രിസ് ജോര്‍ജ്, സോഫി ചെറയില്‍, ജസ്സിന്‍ എബ്രഹാം, ഷോണ്‍ കുരിയാക്കോസ് എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. ഷൈമി ജേക്കബ്, അലക്‌സ് ജോര്‍ജ്, സജിമോന്‍ ആന്റണി, മധു കൊട്ടാരക്കര എന്നിവര്‍ ആയിരുന്നു സ്‌കോളര്‍ഷിപ്പ് സ്്‌പോണ്‍സര്‍ ചെയ്തത്. വൈസ് പ്രസിഡന്റ് മോനി ജോണ്‍ സ്‌പോണ്‍സേര്‍സിനെ പ്രത്യേകം അഭിനന്ദിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവന്‍നായരുടെ ആശംസാ പ്രസംഗത്തിനു ശേഷം കീന്‍ ചാരിറ്റി പ്രോഗ്രാം കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പ്രീത നമ്പ്യാര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയെപറ്റി വിവരിക്കുകയും കുട്ടികളുടെ ഉന്നമനത്തിനും അവരുടെ പഠനം സംബന്ധിച്ച ഏത് ആവശ്യത്തിനും കൂടെ നിന്നു സഹായിക്കുകയും  ചെയ്യുന്ന റ്റേവും യോഗ്യനായ ടീച്ചറിനുള്ള 'ടീച്ചര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു. ത്രൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ഡോ. എ.കെ. മുബാറക്ക് .ആണ് ടീച്ചര്‍ ഓഫ് ദ ഇയര്‍.

കൗണ്ടി എക്‌സിക്യൂട്ടീവ് എസ് ഡേ യെ മുന്‍ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും, ടോമി സെബാസ്റ്റിയനെ മുന്‍ പ്രസിഡന്റ് അജിത് ചിറയിലും പരിചയപ്പെടുത്തി. പൊതു സമ്മേളനത്തിനു ശേഷം ആകര്‍ഷകമായ ധാരാളം പരിപാടികള്‍ അരങ്ങേറി. ജെസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍, സോമി പോള്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ മാലിനി നായരുടെ  നേതൃത്വത്തിലുള്ള ക്ലാസിക്കല്‍, ബോളിവുഡ് ഡാന്‍സ് തുടങ്ങിയവ കാണികളുടെ മനം കവര്‍ന്നു.
ക്ലീന്‍ ട്രഷറര്‍  ജോഫി മാത്യു, ജോയിന്റ് ട്രഷറര്‍ ബീന ജയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റാഫിള്‍ ഡ്രോയില്‍ ബേബി മറ്റപ്പിള്ളില്‍, പി.കെ. ജേക്കബ്, മധു കൊട്ടാരക്കര എന്നിവര്‍ വിജയികളായി.

അമേരിക്കന്‍ ദേശീയഗാനം ക്രിസ്റ്റീന ജോണ്‍, ഇന്‍ഡ്യന്‍ ദേശീയ ഗാനം ജെംസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു, കീന്‍ ജോയിന്റ് സെക്രട്ടറി സോജി  മോന്‍ ജയിംസ് നന്ദി രേഖപ്പെടുത്തി. 501(e)(3) സ്റ്റാറ്റസ് ഉള്ള കീന്‍ ിന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ ശക്തമായ ഒരു ജീവകാരുണ്യ പ്രസ്ഥനമായി പ്രശോഭിക്കുന്നു.


കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.കീനിന്റെ കുടുംബ സംഗമ പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക