Image

മ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published on 30 October, 2019
മ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ പ്രശസ്തമായ നോണ്‍പ്രോഫിറ്റ് സംരംഭമായ മ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്‍ 2019 വിജയികളെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സംഗീതത്തില്‍ അതീവ മികവ് തെളിയിച്ചവരെ അമേരിക്കയില്‍ ഉടനീളം മലയാളീ സംഗീത പ്രേമികളുടെ ഇടയില്‍ നടന്ന സര്‍വ്വേയില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയിരിക്കുന്നത്.

പ്രശസ്തമായ ഗ്രാമി അവാര്‍ഡ് ജേതാവും, ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് വിജയിയും ആയ വയലിനിസ്റ്റ് ശ്രീ  മനോജ് ജോര്‍ജ് ആണ് 2019 ലെ 'സംഗീത് രത്‌ന' അവാര്‍ഡിന് അര്‍ഹനായത്. മനോജ് ജോര്‍ജ് 'വിന്‍ഡ് ഓഫ് സംസാര' എന്ന ആല്‍ബത്തിനാണ് ഗ്രാമി അവാര്‍ഡ് വിജയിയായതു. സംഗീത സംവിധാനത്തിലും, അവതരണത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ നവംബര്‍  ഒമ്പതിനു നടക്കുന്ന സംഗീത സംഗമത്തില്‍ , ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആയ ശ്രീ. രാജേഷ് നായിക് സംഗീത രത്‌ന അവാര്‍ഡ് നല്‍കി ശ്രീ. മനോജ് ജോര്‍ജ് നെ ആദരിക്കുന്നതായിരിക്കും എന്ന് മ്യൂസിക് ഇന്ത്യ ഫൗണ്ടേഷന്‍ന്റെ ജനറല്‍ സെക്രട്ടറി ആയ അജി ജോസഫ് അറിയിക്കുകയുണ്ടായി.

ഇതേ വേദിയില്‍ തന്നെ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകനായ നജിം അര്‍ഷാദിനെയും , സിലിക്കണ്‍ വാലിയിലെ പ്രശസ്ത ഗായികയായ രാഖി ആര്‍ നാഥിനെയും ആദരിക്കുന്നതായിരിക്കും.

ആദരചടങ്ങിന് ശേഷം മനോജ് ജോര്‍ജ് നയിക്കുന്ന  ഫ്യൂഷന്‍  സംഗീതത്തില്‍ മ്യൂസിക് ഇന്ത്യയുടെ ഗായകരും , പശ്ചാത്തല സംഗീതജ്ഞരും അണിനിരക്കുന്നതായിരിക്കും.

ശ്രീ രവി ശങ്കര്‍ കാലിഫോര്‍ണിയയില്‍ സ്ഥാപിച്ച മ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്‍ അമേരിക്കയില്‍ ഇന്ത്യന്‍ മ്യൂസിക്കിന് ഉണര്‍വ് നല്‍കുന്നതിനൊപ്പം , അനേകം ഇന്ത്യക്കാരായ സംഗീതജ്ഞരെ പ്രോത്സാഹനവും സാമ്പത്തീക സഹായം നല്‍കുകയും ചെയ്യുന്നുണ്ട്


മ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുമ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക