Image

ആഢ്യത്വത്തോടെ ഫോമാ പൊതുയോഗം പര്യവസാനിച്ചു

പന്തളം ബിജു തോമസ്, പി.ആര്‍.ഓ Published on 30 October, 2019
ആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചു
ഡാളസ്: അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനകരമായി ഫോമായുടെ ഈ വര്‍ഷത്തെ പൊതുയോഗം,  ആഢ്യത്വത്തോടെയും ആഭ്യജാത്യത്തോടെയും ഡാളസില്‍ പര്യവസാനിച്ചു. ഫോമായുടെ ഒരു വാര്‍ഷിക പൊതുയോഗം,  ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ വെച്ചു നടന്നതും ചരിത്രത്തില്‍ ആദ്യമായാണ്.  അമേരിക്കയിലും കാനഡയിലുമുള്ള അസോസിയേഷന്‍ പ്രതിനിധികളെ സാക്ഷിയാക്കി,  ഡാളസ്  സിറ്റിയിലെ  ഏട്രിയം സ്റ്റാര്‍  ഹോട്ടലില്‍ ഉച്ചക്കുശേഷം കൃത്യം മൂന്നു മണിയ്ക്ക്,  ആരംഭിച്ചു. 

അവസരങ്ങള്‍ക്കൊത്ത് ഉയര്‍ന്ന്  പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന ഖ്യാതി, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും അദ്ദേഹത്തിനെ ടീമിനും സ്വന്തം. ചാരിറ്റിയായിരിക്കും എന്റെ പ്രവര്‍ത്തങ്ങളില്‍ മുഖ്യം എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫോമാ തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം അത് അക്ഷരം പ്രതി നടപ്പിലാക്കി തെളിയിച്ചുകഴിഞ്ഞു. രണ്ടു കോടി മുപ്പത്തിയഞ്ച്  ലക്ഷത്തിന്റെ ഫോമാ വില്ലജ് പദ്ധതി പൂര്‍ത്തികരിക്കുമ്പോള്‍, ഫോമയ്ക്കും അദ്ദേഹത്തിനും അമേരിക്കന്‍ മലയാളികള്‍ക്കും അത് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. ചരിത്രമായ ഫോമാ വില്ലേജ് പദ്ധതിയുടെ  വന്പിച്ച വിജയം   ഹര്‍ഷാരവത്തോടെ പൊതുയോഗം  അത് സ്വീകരിച്ചു.  കേരളത്തില്‍  വിദേശ മലയാളികള്‍ക്ക് ഒരു വന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രാരംഭ ബുദ്ധിമുട്ടുകള്‍ വളരെ ഉത്തരവാദിത്തത്തോടെ തരണം ചെയ്യാനായത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമികവിന്റെ മകുടോദാഹരണമാണ്. കേരള സര്‍ക്കാരിന്റെ പ്രശംസയോടൊപ്പം, ഇന്ത്യ മുഴുവനും ഫോമായുടെ ഈ പദ്ധതി ചര്‍ച്ചചെയ്യപെടുകയുണ്ടായി. ഈ പദ്ധതിയ്ക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച ഫോമാ വില്ലേജ് പദ്ധതി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജിനും ടീമിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ആദ്യ പ്രളയത്തില്‍ ദുരിതമനുഭവിച്ചു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് അത്യാവശ്യ കിറ്റുകള്‍ വിതരണം ചെയ്തവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാം തയാറാക്കിയ ഫോമായുടെ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്  വളരെ മികവുറ്റതായിരുന്നു. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വളരെ പുതമയായതായിരുന്നു. ഫോമാ പൊതുയോഗത്തിന്റെ പ്രശംസ വാനോളം ഏറ്റുവാങ്ങിയ ഇതുപോലെയുള്ള ഒരു റിപ്പോര്‍ട്ട് അവതരണം ഇതുനു മുന്‍മ്പ് അവതരിപ്പിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഫോമയ്‌ക്കൊരു പ്രൊഫെഷണല്‍ ടച്ച്, പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവരും അത് സമ്മതിച്ചു തന്നു. 

ഫോമാ വുമണ്‍സ് ഫോറം ചെയ്യുന്ന വലിയ കാര്യങ്ങള്‍ പ്രശംസനീയമായാണ്. രേഖ നായരുടെ നേതൃത്വത്തിലുള്ള വലിയ ഒരു കമ്മറ്റി ഇതുനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഫോമാ വില്ലജ് പദ്ധതിയുടെ താക്കോല്‍ ദാനമുള്‍പ്പെടെയുള്ള  കേരള കണ്‍വന്‍ഷനും അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളും വന്പിച്ച വിജയമായിരുന്നു. ഇതിന്റെ ചെയര്‍മാനായായിരുന്ന സജി ഏബ്രാഹിമിനെ പ്രത്യേകം അനുമോദിച്ചു. ഫോമായുടെ  യൂത്ത്  കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന രോഹിത് മേനോനും ആഞ്ചല ഗോരാഫിക്കും ആശംസകളറിയിച്ചു. ഫോമയുടെ പ്രതിശ്ചായയുടെ പ്രതീകമായ ഫോമാ ന്യൂ ടീമിനെയും,  കംപ്ലയിന്‍സ് കമ്മറ്റി, ജുഡീഷ്യല്‍ കൗണ്‍സില്‍, അഡ്വൈസറി കൗണ്‍സില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും പ്രത്യേകം പ്രത്യേകം പ്രതിബാധിച്ചു.  ജിജു കുളങ്ങര, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍  നടത്തിയ ഫോമാ മെഡിക്കല്‍ ക്യാംപുകള്‍ക്ക് പകരം വെയ്ക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വേറൊന്നില്ല എന്നുള്ളത് വളരെ അതിശയോക്തിയില്ലാത്ത ഒന്നാണ്.

അജണ്ടയിലെ മുഖ്യ ഇനമായിരുന്നു ബൈലോ പരിഷ്കരണം. അനേകം മാസങ്ങളായി ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. കാലോചിതമായി ഫോമായുടെ പ്രവര്‍ത്തങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ കമ്മറ്റി രൂപീകരിച്ചത്. ബൈലോ പരിഷ്കരണം അതിന്റെ പൂര്‍ണ്ണതയിലെത്തിയെങ്കിലും, ചില സാങ്കേതിക കാരണങ്ങളാല്‍ നാഷണല്‍ കമ്മറ്റി ഇതിനെ പരിഗണിച്ചില്ല. നാഷണല്‍ കമ്മറ്റിയുടെ ഈ തീരുമാനത്തെ ഫോമാ പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. ഫോമായുടെ വരവ് ചിലവ് കണക്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് ട്രെഷറര്‍ ഷിനു ജോസഫ് അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറര്‍ ജെയിന്‍ മാത്യൂസ്  കണ്ണച്ചാന്‍പറമ്പില്‍ സന്നിഹിതനായിരുന്നു. ഫോമാ ജുഡീഷ്യല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാത്യു ചെരുവില്‍ ചെയര്‍മാനായും, യോഹന്നാന്‍ ശങ്കരത്തില്‍ വൈസ് ചെയര്‍മാനായും,  സുനില്‍ വര്‍ഗീസ് സെക്രെട്ടറിയായും, കൊച്ചിന്‍ ഷാജി, അനിയന്‍ (യോങ്കേഴ്‌സ്), ബാബു മുല്ലശ്ശേരില്‍ എന്നിവര്‍ കൗണ്‍സിലേഴ്‌സായും തിരഞ്ഞെടുക്കപ്പെട്ടു.

അകാലത്തില്‍ നമ്മളെ വിട്ടകന്നു പോയ ഫോമായുടെ സുഹൃത്തുകള്‍ക്ക്  നിത്യശാന്തി നേര്‍ന്നുകൊണ്ടാണ് പൊതുയോഗം ആരംഭച്ചത്.  ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്  സ്വാഗതമേകികൊണ്ട് ആരംഭിച്ച പൊതുയോഗം മൂന്ന്  മണിക്കൂറിലധികം ദൈര്‍ഘ്യം പിന്നിട്ടു. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ സിറ്റിയായ ഡാളസില്‍ വെച്ചു നടന്ന പ്രഥമ പൊതുയോഗത്തിന് ഹൃദ്യമായ വരവേല്‍പ് നല്‍കിയ ഡാളസ് മലയാളി അസോസിയേഷനും അതിന്റെ പ്രസിഡന്റ് സാം മത്തായിക്കും കമ്മറ്റിയംഗങ്ങള്‍ക്കും പ്രത്യേകമായ നന്ദി അറിയിച്ചു. പൊതുയോഗത്തിനു വന്നു ചേര്‍ന്ന എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ഫോമായുടെ നാമത്തില്‍ ഔദ്യോഗികമായി നന്ദി അറിയിച്ചു.


ആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചുആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചുആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചുആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചുആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചുആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചുആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചുആഢ്യത്വത്തോടെ  ഫോമാ പൊതുയോഗം  പര്യവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക