Image

വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കെവ്‌സിന്റെ പേരു മാറ്റി

Published on 30 October, 2019
വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കെവ്‌സിന്റെ പേരു മാറ്റി
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കെവ്‌സിന്റെ പേര് ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റി. വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്നായിരിക്കും ഭാവിയില്‍ ഇത് അറിയപ്പെടുക.

പേരില്‍ മാത്രമായിരിക്കും മാറ്റമെന്നും രേഖകള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പ്രക്രിയകളില്‍ മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. സ്ഥാപനത്തിന്റെ രീതികളും ലക്ഷ്യവും സംബന്ധിച്ച തെറ്റിദ്ധാരണക്ക് ’സീക്രട്ട്’ എന്ന വാക്ക് കാരണമാകുന്നു എന്നതിനാലാണ് അത് ഒഴിവാക്കിയിരിക്കുന്നത്.

ഇവിടെ ഒന്നും മറച്ചു വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചിലര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ സ്ഥലമല്ല ഇതെന്നും മാര്‍പാപ്പ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക