Image

'സേവ്ഡ്' ലഘു ചിത്രത്തിന്റെ ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം

റോയി മുളകുന്നം Published on 30 October, 2019
'സേവ്ഡ്'  ലഘു ചിത്രത്തിന്റെ ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം
ചിക്കാഗോ: സേവ്ഡ് എന്ന ലഘു ചിത്രത്തിന്റെ ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം. ആധുനിക യുഗത്തിലെ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു
പൗരാണിക വൈജ്ഞാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ട് എങ്ങനെ സാധിക്കുന്നു എന്ന് ഈ 45 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകന്‍ ഡോ.ജയരാജ് ആലപ്പാട്ട് തുറന്നു കാണിക്കുന്നു. ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളത്തില്‍ റീ മേക്കും
ചെയ്യുന്നു. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളും സംവിധായകനും മറ്റു കലാകാരും ചേര്‍ന്നു പുറത്തിറക്കി.

കഥ, തിരക്കഥ, സംവിധാനം Dr. ജയരാജ് ആലപ്പാട്ട് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം Dr. ബിന്ദു ജയരാജും ജിബി പാറക്കലും ചേർന്നു നിർവ്വഹിക്കുന്നു. മുഖ്യ കഥാപാത്രമായി Prof. Nathan Peck ഉം നായികയായി Olivia Cuff ഉം മറ്റു കഥാപാത്രങ്ങളായി Emma KattooKaran, Kevin Gomes , Jamie Gomes, Alex Zaula , Nada Alraj ,Abel Tilaluna, കൈരളി TV ഓർമ്മസ്വർശം anchor Dr. Simi Jesto തുടങ്ങി അൻപതിലതികം കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തിൽ വേഷമിടുന്നു.

പ്രശസ്ത സംഗീത സംവിധായകനായ സണ്ണി സ്റ്റീഫൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.സൗണ്ട് എൻജിനിയറായി ബെന്നി തോമസും ഡാൻസ് കൊറിയോഗ്രാഫറായി ലാലു പാലമറ്റവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവൽ ജോയിയും പ്രവർത്തിക്കുന്നു .ഈ ചിത്രത്തിൻറെ ക്യാമറാ ചെയ്യുന്നത് ജിയോ പയ്യപ്പള്ളിയും എഡിറ്റിംഗ് ഷെൽവിൻ സാമുവലും അജിത്ത് രാജ് തങ്കപ്പ്പനും , കോസ്റ്റ്യൂം ഡിസൈനും മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി കുട്ടപ്പനും ചേർന്ന് പ്രവർത്തിക്കുന്ന ഈ ചിത്രം 2020 ജനുവരി ആദ്യ വാരം പ്രേഷകരിൽ എത്തിക്കുമെന്ന് സംവിധായകൻ Dr. ജയരാജ് ആലപ്പാട്ട് പറയുന്നു.

'സേവ്ഡ്'  ലഘു ചിത്രത്തിന്റെ ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം
'സേവ്ഡ്'  ലഘു ചിത്രത്തിന്റെ ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം
Join WhatsApp News
Jyothik 2019-10-31 09:24:40
A short movie from Dallas YouTube link https://youtu.be/L00NE-V305Y Amazon Prime link https://watch.amazon.com/detail?asin=B07YM3397D&territory=US&ref_=share_ios_movie&r=web
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക