Image

ഗീതാമണ്ഡലം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എം ഉണ്ണികൃഷ്ണന്

ജോയിച്ചന്‍ പുതുക്കുളം Published on 30 October, 2019
ഗീതാമണ്ഡലം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എം ഉണ്ണികൃഷ്ണന്
ചിക്കാഗോ: ഈ വര്‍ഷത്തെ ഗീതാമണ്ഡലം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എം ഉണ്ണികൃഷ്ണന് ലഭിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിസ്വാര്‍ത്ഥമായ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് വി.എം ഉണ്ണികൃഷ്ണനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ എല്ലാ ആഘോഷങ്ങളുടെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്

ഈ യുവ എന്‍ജിനിയര്‍ ആണ്. കോയമ്പത്തൂര്‍ സ്വദേശിയായ ശ്രീ ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ആറോളം വര്‍ഷങ്ങളായി ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഒരു മികച്ച പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ് ശ്രീഉണികൃഷ്ണന്‍. ഭാര്യ: ശ്രീമതി ശ്രുതി കൃഷ്ണന്‍.

ഉണ്ണികൃഷ്ണനെ പോല്ലെയുള്ള ആത്മാര്‍ത്ഥതയുള്ള, കഠിനാദ്ധ്വാനികളായ, നിസ്വാര്‍ത്ഥരായ ചെറുപ്പക്കാരാണ് ഏതൊരു സംഘടനയുടെയും ശക്തി ഉണ്ണികൃഷ്ണന്റെ മുന്നോട്ടുള്ള ജീവിതത്തിലും ജഗദിശ്വരന്‍ സര്‍വ്വ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ  എന്ന് ഗീതാമണ്ഡലം പ്രസിഡന്റ്  ജയചന്ദ്രന്‍ പ്രസ്താവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക