Image

ഉക്രൈന്‍: ജൂലിയ ടിമോഷേങ്കോയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റി

ജേക്കബ്‌ മാളിയേക്കല്‍ Published on 10 May, 2012
ഉക്രൈന്‍: ജൂലിയ ടിമോഷേങ്കോയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റി
ജനീവ: ഉക്രൈന്‍ പ്രതിപക്ഷ നേതാവ്‌ ജൂലിയ ടിമോഷേങ്കോയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റിയതായി ജനീവ അന്താരാഷ്ട്ര സംഘടന അറിയിച്ചു. മുന്‍ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ജൂലിയ ടിമോഷേങ്കോ അഴിമതി കുറ്റം ചുമത്തി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്‌.

യൂറോ കപ്പിന്‌ മുന്‍പായി ജൂലിയയുടെ വിമോചനത്തിനായി പാശ്ചാത്യ രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ജര്‍മനിയാണ്‌ ആദ്യമായി യൂറോ കപ്പ്‌ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്‌.

യൂറോ കപ്പ്‌ ഫുട്‌ബോള്‍ മത്സരം ഇത്തവണ ഉക്രൈനും പോളണ്‌ടും സംയുക്തമായാണ്‌ നടത്തുന്നത്‌. ഏപ്രില്‍ ഇരുപത്‌ മുതല്‍ ജൂലിയ ജയിലില്‍ നിരാഹാര സമരം നടത്തിവരികയാണ്‌. ജൂലിയ ആവശ്യപ്പെട്ട വിദേശ ചികിത്സ ഗവണ്‍മെന്റ്‌്‌ നിരാകരിച്ചിരുന്നു.
ഉക്രൈന്‍: ജൂലിയ ടിമോഷേങ്കോയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക