Image

മാഞ്ചസ്റ്ററില്‍ യുവതി കുത്തേറ്റു മരിച്ചു; ഒരാള്‍ അറസ്റ്റില്‍

Published on 10 May, 2012
മാഞ്ചസ്റ്ററില്‍ യുവതി കുത്തേറ്റു മരിച്ചു; ഒരാള്‍ അറസ്റ്റില്‍
മാഞ്ചസ്റ്റര്‍: യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ കാമുകന്‍ അറസ്റ്റില്‍. ഇന്ത്യന്‍ ഡോക്‌ടറുടെ ഭാര്യയും ഏഴുവയസുകാരന്റെ അമ്മയുമായ സെയ്‌ബ ഖാട്ടൂണ്‍ (26) ആണ്‌ വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ചത്‌. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോക്‌ഡെയിലിലാണ്‌ ദാരുണമായ സംഭവമുണ്‌ടായത്‌.

അര്‍ധരാത്രി വീട്ടില്‍ സ്‌മോക്ക്‌ അലാറം അടിച്ചതിനെത്തുടര്‍ന്ന്‌ ഉറക്കമുണര്‍ന്ന ഏഴുവയസുകാരനാണ്‌ സഹായത്തിനായി അല്‍വീട്ടിലേക്ക്‌ ഓടിയത്‌. തിരികെയെത്തുമ്പോള്‍ വീടിന്റെ താഴത്തെ നിലയില്‍ സെയ്‌ബ മരിച്ചുകിടക്കുന്നതാണ്‌ കണ്‌ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മുപ്പതുകാരനായ ടാക്‌സി ഡ്രൈവറെ സംശയത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ സെയ്‌ബയുടെ കാമുകനാണെന്നും സൂചനയുണ്‌ട്‌.
മാഞ്ചസ്റ്ററില്‍ യുവതി കുത്തേറ്റു മരിച്ചു; ഒരാള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക