Image

ബഗ്ദാദിയുടെ പിന്‍ഗാമിയേയും കൊലപ്പെടുത്തിയതായി ട്രംപ്

Published on 29 October, 2019
ബഗ്ദാദിയുടെ പിന്‍ഗാമിയേയും കൊലപ്പെടുത്തിയതായി  ട്രംപ്
വാഷിങ്ടന്‍ : ഐഎസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ പകരം സ്ഥാനമേറ്റ ഭീകരനേതാവിനെയും വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ബഗ്ദാദിക്കു പകരമെത്തിയ നേതാവിന്റെ പേരു പരാമര്‍ശിക്കാതിരുന്ന ട്രംപ്, വധിച്ചതെങ്ങനെ എന്നും വ്യക്തമാക്കിയില്ല.

ബഗ്ദാദി തന്റെ പിന്‍ഗാമിയെ തീരുമാനിച്ചിരുന്നില്ല. അബു ഹസന്‍ അല്‍ മുഹാജിര്‍ ആണു പകരക്കാരനായി എത്തിയതെന്നാണു മാധ്യമറിപ്പോര്‍ട്ടുകള്‍. ഉത്തര സിറിയയില്‍നിന്ന് ഇയാള്‍ ഒരു എണ്ണടാങ്കര്‍ ട്രക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.

സായുധ സംഘര്‍ഷത്തിനിടെ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് ഉചിതമായാണ് ഐഎസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൃതദേഹം മറവു ചെയ്‌തെന്ന് യുഎസ് സൈന്യം അറിയിച്ചു.

സിറിയയിലെ ഒളിത്താവളത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങള്‍ യുഎസ് സൈന്യം കടലില്‍ താഴ്ത്തിയെന്നാണു വെളിപ്പെടുത്തല്‍. ‘ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാണു മൃതദേഹം നീക്കം ചെയ്തത്. ’– ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി പറഞ്ഞു. അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൃതദേഹവും യുഎസ് സൈന്യം കടലില്‍ താഴ്ത്തുകയായിരുന്നു.


Join WhatsApp News
സ്പൈ വാസു 2019-10-29 22:51:08
ട്രംപ് ഒരു ദിവസം ആറു വെടി പൊട്ടിക്കും . അതിൽ ആരൊക്കെയാണ് ചാവുന്നെതെന്ന് ദൈവത്തിനുമാത്രം അറിയാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക