Image

വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോര്‍ജ് കറുത്തേടത്ത് Published on 29 October, 2019
വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള പരുമല ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2019 നവംബര്‍ 2, 3 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

രണ്ടാം തീയതി വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് വെരി റവ. ചട്ടത്തില്‍ ഗീവര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ വചനപ്രഘോഷണം നടത്തും. മൂന്നാം തീയതി രാവിലെ 9.30-നു പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്നു വി. കുര്‍ബാന, പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

വികാരി വെരി റവ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, അസിസ്റ്റന്റ് വികാരി റവ.ഫാ. ഷിറിള്‍ മത്തായി, സജി ഇത്താക്കല്‍ (ട്രസ്റ്റി), ലിബിന്‍ ബേബി (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി ഭരണസമിതി പെരുന്നാള്‍ നടത്തിപ്പിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു.

പെരുന്നാള്‍ ചടങ്ങുകളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ വിശ്വാസികള്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു. ഈവര്‍ഷത്തെ പെരുന്നാള്‍ വഴിപാടായി ഏറ്റു നടത്തുന്നത് നൈനാന്‍ സി. ഏബ്രഹാമും കുടുംബവുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക