Image

ആനന്ദ് ടി വി അയര്‍ലന്‍ഡിലേക്കും

Published on 29 October, 2019
ആനന്ദ് ടി വി അയര്‍ലന്‍ഡിലേക്കും
ഡബ്ലിന്‍: യുകെ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വിജയകരമായി മലയാളം ടിവി ചാനലുകളുടെ സംപ്രേക്ഷണ സേവനം ലഭ്യമാക്കുന്ന ആനന്ദ് ടിവി അയര്‍ലണ്ടിലേക്കും സേവനം വ്യാപിപ്പിക്കുന്നു. മലയാളത്തിലെ എല്ലാ ചാനലുകളും ലഭ്യമാകുന്ന പാക്കേജ് കേരളപിറവിയോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ഓഫറില്‍ വര്‍ഷം 90 യൂറോയ്ക്ക് ലഭ്യമാണ്. ഇതോടൊപ്പം ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്‌പോര്‍ട്‌സും ലഭ്യമാകും.

24 മണിക്കൂര്‍ വാര്‍ത്ത ഉള്‍പ്പടെയുള്ള വിനോദ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന ആനന്ദ് ടി വി ചാനലും ഈ പാക്കേജില്‍ ലഭ്യമാണ്. ആന്‍ഡ്രോയിട് സ്മാര്‍ട്ട് ടിവികളില്‍ ആനന്ദ് ടി വി ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മറ്റ് പ്ലാറ്റ്‌ഫോമുകളിലുള്ള സ്മാര്‍ട്ട് ടിവികളില്‍ ആന്‍ഡ്രോയിഡ് ബോക്‌സോ, റുക്കു ബോക്‌സോ ഉപയോഗിച്ചുവേണം ഈ സേവനം ലഭ്യമാക്കാന്‍. 24 മണിക്കൂര്‍ ആനന്ദ് ടിവി കസ്റ്റമര്‍ സര്‍വീസ് ലഭ്യമാണ്. ആനന്ദ് ടിവിയുടെ പുതിയ കണക്ഷന്‍ ആവശ്യമുള്ളവര്‍ 00447507808614 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക