Image

നിശബ്ദത (രേഖ ഷാജി)

രേഖ ഷാജി Published on 29 October, 2019
നിശബ്ദത (രേഖ ഷാജി)
ആരവങ്ങളില്ലാത്ത നേരത്ത് 
നിഗൂഢമാം നിശ്വാസമാണീ
നിശബ്ദത.

ആഴിതന്‍ ആഴങ്ങളെ അഗാധമായി
പ്രണയിക്കും
പ്രണയിനിയാണീ നിശബ്ദത.

നീല നിശീഥിനിതന്‍
നീലാംബരത്തിലെ
മനോഹാരിതയാണീ നിശബ്ദത.

ശൂന്യതയില്‍ നിറയുന്ന ശൂന്യതയാണീ
നിശബ്ദത.

മൗനത്തിന്‍
വാത്മീകതയുടെ മറ്റൊരു പേരാണീ
നിശബിദമാം നിശബ്ദത.

ഓംകാര ശംഖൊലി നാദങ്ങള്‍
ഉയരാത്ത പരിപാവനമാം
ക്ഷേത്രാങ്കണത്തില്‍ നിറയുന്ന 
നിഗൂഢമാം സ്പന്ദനമാണീ
നിശബ്ദത.

പ്രണയാര്‍ദ്ര നിമിഷത്തില്‍
എങ്ങൊപറയാന്‍ വിതുമ്പുന്ന
വാക്കിന്റെ മൗനമാണീ നിശബ്ദത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക