Image

ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഈയാഴ്ച വോട്ടെടുപ്പെന്ന് നാന്‍സി പെളോസി

പി പി ചെറിയാന്‍ Published on 29 October, 2019
ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഈയാഴ്ച വോട്ടെടുപ്പെന്ന് നാന്‍സി പെളോസി
വാഷിംഗ്ടണ്‍ ഡിസി: നീണ്ടു നിന്ന അനിശ്ചിതത്വത്തിനും, ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം. ഈ ആഴ്ച വോട്ടിനിടുമെന്ന യു എസ് ഹൗസ് മെജോറട്ടി ലീഡറും, ഹൗസ് സ്പൂക്കറുമായ നാന്‍സി പെളോസി പറഞ്ഞു.

ഇന്ന് (തിങ്കളാഴ്ച) ഡമോക്രാറ്റിക്ക് നിയമ സമാജികര്‍ക്ക് നാന്‍സി പെളോസി അയച്ച കത്തിലാണ് വോട്ടെടുപ്പിന് സജ്ജരാകാന്‍ ഡമോക്രാറ്റിക് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

വോട്ടെടുപ്പ് വേണമോ വേണ്ടയോ എന്ന സംശയം ദൂരീകരിക്കുന്നതിനും, വ്യക്തമായ തീരുമാനം കൈകൊള്ളുന്നതിനുള്ള സാഹചര്യമാണിപ്പോള്‍ നിലവിലിരിക്കുന്നതെന്നും പെളോസി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 31 വ്യാഴാഴ്ചയായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും സൂചന നല്‍കിയിട്ടുണ്ട്.

ഡമോക്രാറ്റിക് പാര്‍ട്ടി തീരുമാനത്തിനെതിരെ സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയര്‍മാനും റിപ്പബ്ലിക്കന്‍ ലീഡറുമായ സെനറ്റര്‍ ലിന്റ്‌സി ഗ്രഹാം രംഗത്തെത്തി. പ്രസിഡന്റിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് മാത്രമേ ഇത് ഉപകരിക്കു എന്ന് അദ്ദേഹം പറഞ്ഞു.

 യു എസ് ഹൗസില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായാലും സെനറ്റില്‍ പാസ്സാകുന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കന്‍ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റിന് വിധേയരായ രണ്ട് പ്രസിഡന്റ്മാരാണ് ഇതുവരെ ഉണ്ടായിരുന്നത്. അബ്രഹാം ലിങ്കന്റെ മരണശേഷം അധികാരമേറ്റ ആന്‍ഡ്രു ജോണ്‍സനും, മോണിക്ക ലുവന്‍സ്‌ക്കി വിവാദത്തില്‍ ഉള്‍പ്പെട്ട ബില്‍ക്ലിന്റനും ഈ പട്ടികയില്‍ ട്രംമ്പ് സ്ഥാനം പിടിക്കുമോ എന്ന് വരും നാളുകളില്‍ വ്യക്തമാകും.
ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഈയാഴ്ച വോട്ടെടുപ്പെന്ന് നാന്‍സി പെളോസിഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഈയാഴ്ച വോട്ടെടുപ്പെന്ന് നാന്‍സി പെളോസിഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഈയാഴ്ച വോട്ടെടുപ്പെന്ന് നാന്‍സി പെളോസി
Join WhatsApp News
Tom Abraham 2019-10-29 08:28:23
HIGHLY PAID CONGRESS MUST LEGISLATE SIGNIFICANT LEGAL MATTERS FOR AN EVEN- HANDED LABOR DEPT. OR PRICE OF MEDICINES. . DEMOCRATS SOLVE THESE OUR PROBLEMS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക