Image

കെസിആര്‍എം ടെലികോണ്‍ഫെറന്‍സ് നവംബര്‍ 06-ന്

ചാക്കോ കളരിക്കല്‍ Published on 29 October, 2019
കെസിആര്‍എം ടെലികോണ്‍ഫെറന്‍സ് നവംബര്‍ 06-ന്
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തൊന്നാമത് ടെലികോണ്‍ഫെറന്‍സ് നവംബര്‍ 06, 2019 (November 06, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.

വിഷയം: 'യാക്കോബായ സഭയുടെ അസ്തിത്വപ്രതിസന്ധി  ആസന്നമായ വസന്തത്തിന്റെ ഇടിമുഴക്കം!'

അവതരിപ്പിക്കുന്നത്: പ്രൊഫ. ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍)

പ്രൊഫ. ഡോ. ജോസഫ് വറുഗീസ് എഴുത്തുകാരന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചുള്ള പഠനത്തിന് എം. ഫില്‍. ബിരുദവും സാഹിത്യ ധര്‍മത്തെക്കുറിച്ചുള്ള പഠനത്തിന് പി. എച്ച്. ഡി.  ബിരുദവും നേടിയിട്ടുള്ള പണ്ഡിതനാണ്. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ദീര്‍ഘകാല സേവനത്തിനുശേഷം റിട്ടയര്‍ ചെയ്തു.  ഇപ്പോള്‍ കുടുംബസമേതം എര്‍ണാകുളത്താണ് താമസം.

ഇപ്പന്‍ കേരള കത്തോലിക്ക മത സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. ഇപ്പന്‍സാറും  ഭാര്യ  അലോഷ്യ, മക്കള്‍ അഡ്വ. ഇന്ദുലേഖ, ചിത്രലേഖ,  എന്നുവെച്ചാല്‍ കുടുംബം മുഴുവനും, നമ്മുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ കളപറിക്കാന്‍ ജീവിതം മുഴുവന്‍ മാറ്റിവെച്ചിരിക്കുന്നവരാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം ഈശ്വര പ്രാര്‍ത്ഥനയാണെന്നവര്‍ വിശ്വസിക്കുന്നു. സാറിന്റെ ഈശ്വരപ്രാര്‍ത്ഥനയില്‍ ഭാര്യയുടെയും മക്കളുടെയും പിന്‍തുണയല്ല 'മുന്‍' തുണ കിട്ടുന്ന ഭാഗ്യവാന്‍! ഇതെന്റെ അഭിപ്രായമല്ല; ഇപ്പന്‍സാറിന്റെ പ്രഖ്യാപനമാണ്. സഭയിലെ അനീതിക്കെതിരായി പോരാടുകയും അതോടൊപ്പം സഭയെ നവീകരിക്കുകയും ചെയ്യാന്‍ ഒരു കുടുംബം മുഴുവന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു എന്നതിന് ഇതില്‍ കൂടുതലായ സാക്ഷ്യത്തിന്റെ ആവശ്യമില്ലല്ലോ.

സഭാനവീകരണത്തെ ഉന്നംവെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന പല സംഘടനകളുടെയും ഉത്തരവാദത്തപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന അദ്ദേഹം സഭാസംബന്ധിയായ എല്ലാ സമരങ്ങളുടെയും മുന്‍പന്തിയില്‍ത്തന്നെയാണ്. കെസിആര്‍എം സംഘടനയിലെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം  കന്ന്യാസ്ത്രി സമരങ്ങളിലും ചര്‍ച്ച് ട്രസ്റ്റ് ബില്‍ നിയമമായി കിട്ടാനുള്ള സമരങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ  വലിയ പ്രചാരകനാണ് ഇപ്പന്‍സാര്‍ എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയ മതസമൂഹത്തില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങളിലും രാപകലില്ലാതെ മുഴുകുന്ന അദ്ദേഹത്തില്‍നിന്നും 'വസന്തത്തിന്റെ ഇടിമുഴക്കം' നമുക്ക് കേള്‍ക്കാം.

അവതരണത്തിനുശേഷമുള്ള ചോദ്യോത്തരവേളയിലും ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

November 06, 2019 Wednesday evening 09 pm Eastern Standard Time (New York Time)
Moderator: Mr. A. C. George 
The number to call: 16054725785; Access Code: 959248# 
Please see your time zone and enter the teleconference accordingly.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക