Image

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ആഘോഷം

Published on 28 October, 2019
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ആഘോഷം
യോങ്കേഴ്‌സ്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്‍റെ  ആഭിമുഖ്യത്തില്‍ കേരള പിറവി ഗംഭീരമായി കൊണ്ടാടുന്നു. യോങ്കേഴ്‌സിലെ സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂയിലുള്ള മുബൈ സ്‌പൈസസ് ആയിരിക്കും വേദി.

നവംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്കായിരിക്കും ആഘോഷങ്ങളുടെ തുടക്കം. കേരളപ്പിറവി ആഘോഷം കൂടാതെ  സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍, മലയാള മങ്ക മത്സരം എന്നിവയും ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. പ്രശസ്ത സിനിമാനടി ശ്രീമതി മന്യ നായിഡു ആയിരിക്കും മലയാളി മങ്ക മത്സരത്തിന്‍റെ പ്രധാന വിധികര്‍ത്താവ്.

കാണികള്‍ക്ക് ഹൃദ്യമായൊരു സന്ദേശം കൊടുക്കുവാന്‍ ഇക്കൊല്ലം കീനോട്ട് സ്പീക്കറായി നമ്മുക്ക് ലഭിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ടീവിയുടെ കറസ്‌പോണ്ടന്റും വാല്‍ക്കണ്ണാടി ഷോയുടെ പ്രസിഡണ്ടുമായ മി. കോരസണ്‍ വര്‍ഗീസാണ്.

മധുരമായ ഗാനാലാപനത്തിലൂടെ കാണികളെ ത്രസിപ്പിക്കാന്‍ വില്ല്യം ഉണ്ടാവും.

വിജയികള്‍ക്ക് സമ്മാന വിതരണം നടത്തുന്നത് റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേച്ചറായ ഡോ. ആനി പോള്‍ ആയിരിക്കും. പ്രവേശനം സൗജന്യം.

മാന്യരായ എല്ലാ സുഹൃത്തുക്കളെയും കേരള പിറവി ആഘോഷങ്ങളിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

എന്ന് ജോസ് മലയില്‍ (പ്രസിഡണ്ട്), ആശിഷ് ജോര്‍ജ് (സെക്രട്ടറി), ജിനു മാത്യു (വൈസ് പ്രസിഡണ്ട്), അഭിലാഷ് ജോര്‍ജ് (ട്രഷറര്‍), ജോര്‍ജ് വര്‍ക്കി (BOT ചെയര്‍മാന്‍), ഡോണാ ഷിനു (മലയാളി മങ്ക കോ ഓര്‍ഡിനേറ്റര്‍)



ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക