Image

റോക്‌ലാന്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം

Published on 28 October, 2019
റോക്‌ലാന്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം
ന്യൂയോര്‍ക്ക് : റോക്‌ലാന്‍ഡിലെ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര്‍ 22 ,23 ,24 തീയതികളില്‍ നടക്കും.                                                

നവംബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 7 PM  മുതല്‍ 10 PM  വരെയും, നവംബര്‍ 23 ശനിയാഴ്ച രാവിലെ 9 അങ മുതല്‍ വൈകുന്നേരം 5 PM വരെയും, നവംബര് 24 ഞായറാഴ്ച രാവിലെ രാവിലെ 9 AM മുതല്‍ വൈകുന്നേരം 5 PM വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഡോ. മാരിയോ ജോസഫ് കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ന്യൂയോര്‍ക്കിലെ എല്ലാ കുടുംബങ്ങളെയും റോക്‌ലാന്‍ഡ് സൈന്റ് മേരീസ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോസഫ് ആദോപ്പിള്ളില്‍, ഫാ .ബിപി തറയില്‍ എന്നിവര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക : ഫാ . ജോസഫ് ആദോപ്പിള്ളില്‍ : 9146736956 , ഫാ .ബിപി തറയില്‍:7739432290



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക