Image

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്‌ളൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം

ജയപ്രകാശ് നായര്‍ Published on 28 October, 2019
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ്  സപ്‌ളൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ന്യൂ യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സിലെ മലയാളി ഉദ്യോഗസ്ഥരുടെയും, സര്‍വീസില്‍ നിന്നും വിരമിച്ചവരുടെയും  ഒരു കുടുംബ  സംഗമം ഒക്ടോബര്‍ 26 ശനിയാഴ്ച്ച രാവിലെ 11 മണി മൂതല്‍ ക്വീന്‍സ് വില്ലേജില്‍ ഹില്‍ സൈഡ് അവന്യുവിലുള്ള രാജധാനി ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വച്ച് നടക്കുകയുണ്ടായി.  ;

ജനറല്‍ കണ്‍വീനര്‍ ജേക്കബ് തോമസ് ആമുഖ പ്രസംഗം നടത്തുകയും പബ്ലിക് റിലേഷന്‍സിന്‍റെ ചുമതല വഹിക്കുന്ന ജയപ്രകാശ് നായര്‍ ഏവരെയും സ്വാഗതം ആശംസിക്കുകയും  ചെയ്തു.  ഉമ്മന്‍ എബ്രഹാം നടത്തിയ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചു . പ്രസിഡന്‍റ് വി.കെ. രാജന്‍ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും   ഈ വര്ഷം തന്നോടൊപ്പം പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.

ഈ വര്‍ഷം കുടുംബാംഗങ്ങളില്‍ നിന്ന് വേര്‍പെട്ടു പോയവരെ അനുസ്മരിക്കുകയും അവരുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.  തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരസ്പരം പരിചയപ്പെടുകയും, പുതിയതായി ചേര്ന്നവരെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും ഉണ്ടായി.

ഈ വര്‍ഷം ഉദ്യോഗത്തില്‍ നിന്നും വിരമിച്ച തോമസ് മാത്യു, റ്റൈനി തോമസ്, എബ്രഹാം തോമസ്,  കുര്യന്‍ റ്റി. മാത്യു എന്നിവരെ ജോര്‍ജ് ഡേവിഡ്, തോമസ് വര്‍ഗീസ്, ജോര്‍ജ് വര്‍ക്കി,  സ്റ്റാന്‍ലി പാപ്പച്ചന്‍ എന്നിവര്‍ യഥാക്രമം പരിചയപ്പെടുത്തുകയും പ്രസിഡന്റ് വി.കെ. രാജന്‍ റിട്ടയര്‍ ചെയ്തവരെ അനുമോദിച്ചുകൊണ്ട്  പ്രശംസാഫലകം നല്‍കി ആദരിക്കുകയുമുണ്ടായി.  മത്തായി മാത്യു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന്   പറഞ്ഞു.

ഷിബു, ടോം അജിത് ആന്റണി, ജോര്‍ജ് വര്‍ക്കി  എന്നിവര്‍ ഏതാനും ഗാനങ്ങള്‍ ആലപിച്ചു. നിയ സാല്‍ജിയും നീമ സാല്‍ജിയും ചേര്‍ന്ന് മനോഹരങ്ങളായ നൃത്തങ്ങള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന  യോഗത്തില്‍   അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി.  പ്രസിഡന്റായി അനില്‍ ചെറിയാന്‍, ജനറല്‍ കണ്‍വീനര്‍ ടൈനി തോമസ്, ട്രഷറര്‍ ജേക്കബ് ചാക്കോ, പബ്ലിക് റിലേഷന്‍സ് ജയപ്രകാശ് നായര്‍ എന്നിവരെയും, കോഡിനേറ്റേഴ്‌സായി  നോര്‍ത്തില്‍ നിന്നും  മാത്യു  മേലേത്ത്, സുഭാഷ് ജോര്‍ജ്, ഷാജു തയ്യില്‍, എന്നിവരും സൗത്തില്‍ നിന്നും രാജു വര്‍ഗീസ്, അരുണ്‍ ഷിബു ജോണ്‍, റിനോജ്  കോരുതു, സെല്‍വി കുര്യന്‍  എന്നിവരും  റിട്ടയറീസിനെ പ്രതിനിധീകരിച്ച് വി.കെ. രാജന്‍, തോമസ് വര്‍ഗീസ്, ജോര്‍ജ് ഡേവിഡ്,  ജോണ്‍ വര്‍ക്കി, തോമസ് പാലത്തിങ്കല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.  നിയുക്ത പ്രസിഡന്‍റ് അനില്‍ ചെറിയാന്‍ നന്ദി അറിയിക്കുകയും അടുത്ത വര്‍ഷം നോര്‍ത്തില്‍ വെച്ച് നടക്കുന്ന സംഗമം വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിക്കുമെന്ന്  ഉറപ്പ് നല്‍കി.

ട്രഷറര്‍ ജെയിംസ് എബ്രഹാം കണക്കുകള്‍ അവതരിപ്പിക്കുകയും അത് യോഗം അംഗീകരിക്കുകയും ചെയ്തു.    ജനറല്‍ കണ്‍വീനര്‍ ജേക്കബ് ചാക്കോയുടെ കൃതജ്ഞതാ  പ്രസംഗത്തിനും വിഭവസമൃദ്ധമായ ലഞ്ചിനും   ശേഷം ചടങ്ങുകള്‍ക്ക് തിരശീല വീണു.  



ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ്  സപ്‌ളൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമംന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ്  സപ്‌ളൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമംന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ്  സപ്‌ളൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമംന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ്  സപ്‌ളൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമംന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ്  സപ്‌ളൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക