Image

ഇന്ത്യയിലേക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും പ്രബല്യത്തിലാകുന്നു

ജോര്‍ജ് ജോണ്‍ Published on 10 May, 2012
ഇന്ത്യയിലേക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും പ്രബല്യത്തിലാകുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്ക് ടൂറിസ്റ്റ് ആയി പോകുന്നവര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും പ്രബല്യത്തിലാകുന്നു. വിദേശകാര്യ വകുപ്പ് (മിനിസ്ട്രറി ഓഫ് എക്‌സേറ്റണല്‍ അഫയേഴ്‌സ്) ഈ തീരുമാനം അംഗീകരിച്ചതായി വിദേശകാര്യ വകുപ്പ് വക്താവ് വെളിപ്പെടുത്തി.
അടുത്ത മൂന്ന് നാല് വര്‍ഷങ്ങളിലെ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാനാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. വിദേശകാര്യ വകുപ്പ് എടുത്ത വിസാ ഓണ്‍ അറൈവല്‍ തീരുമാനം അവസാന അംഗീകാരത്തിനയി കേന്ദ്ര ആഭ്യന്തര വകുപ്പിന് നല്‍കിയിരിക്കുയാണ്. എന്നാല്‍ ഇത് ഒരു ഫോര്‍മാലിറ്റി മാത്രമാണെന്ന് വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.
ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലാന്‍ഡ്, ലംക്‌സംബൂര്‍ഗ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ വിസാ ഓണ്‍ അറൈവല്‍ പ്രോഗ്രാമില്‍ ഉള്ളത്. ഇപ്പോഴത്തെ പുതിയ തീരുമാനത്തില്‍ ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും വരുന്നു. താമസിയാതെ സ്‌പെയിന്‍, മാള്‍ട്ടാ എന്നീ രാജ്യങ്ങളും ഈ വിസാ ഓണ്‍ അറൈവല്‍ പ്രോഗ്രാമില്‍ വരുമെന്ന് വിദേശകാര്യ വകുപ്പ് വക്താവ് കൂട്ടി ചേര്‍ത്തു.

ഇന്ത്യ 2010 മുതല്‍ 11 രാജ്യങ്ങള്‍ക്ക് ടൂറിസ്റ്റ് വിസാ ഓണ്‍ അറൈവല്‍ നടപ്പാക്കിയിരുന്നു. ജര്‍മന്‍കാര്‍ക്ക് ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസാ ഓണ്‍ അറൈവല്‍ ആക്കുമ്പോള്‍ ജര്‍മനിയും പരസ്പര പൂരകമായി (റിസിപ്രോക്ല്‍) ഇന്ത്യക്കാര്‍ക്കും ഇതുപോലെ ടൂറിസ്റ്റ് വിസാ ഓണ്‍ അറൈവല്‍ നടപ്പിലാക്കാന്‍ സമ്മത ഉടമ്പടി ഉണ്ടാക്കണം.
ഇന്ത്യയിലേക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും പ്രബല്യത്തിലാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക