Image

പൈലറ്റുമാരുടെ സമരം; ന്യൂയോര്‍ക്ക്, ഷിക്കാഗോ, സര്‍വീസുകള്‍ മുടങ്ങി

Published on 10 May, 2012
പൈലറ്റുമാരുടെ സമരം; ന്യൂയോര്‍ക്ക്, ഷിക്കാഗോ, സര്‍വീസുകള്‍ മുടങ്ങി

ന്യൂദല്‍ഹി: കോടതി വിധിയും കമ്പനിയുടെ ശിക്ഷാ നടപടികളും കാര്യമാക്കാതെ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ മൂന്നാം ദിവസവും സമരം തുടരുന്നു. ഇതോടെ എയര്‍ ഇന്ത്യയെ ആശ്രയിക്കുന്ന യാത്രക്കാര്‍ ദുരിതത്തിലായി. പൈലറ്റുമാരുടെ അഭാവം കാരണം ഇന്ന് 20 സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കരിപ്പൂരില്‍ നിന്ന് റിയാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും റദ്ദാക്കി.

ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 11 അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയതില്‍ പെടും. ഫ്രാങ്ക്ഫര്‍ട്ട്, ഷാങ്ഹയ്, ടൊറണ്ടോ, ന്യൂജഴ്സി, ഷിക്കാഗോ, സോള്‍ എന്നിവിടങ്ങളിലേക്ക് ദല്‍ഹിയില്‍ നിന്നുള്ള സര്‍വീസുകളും ന്യൂയോര്‍ക്ക്, റിയാദ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് മുംബൈയില്‍ നിന്നുള്ള സര്‍വുസുകളുമാണ് റദ്ദാക്കിയത്.

ദല്‍ഹി വിമാനത്താവളത്തിലേക്കുള്ള 12 അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കി.

വിമാനത്താവളത്തിലത്തെിയ യാത്രക്കാര്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരില്‍ നിന്ന് കൃത്യമായ വിവരം പോലും ലഭിക്കാതെ വലയുകയാണ്.

പൈലറ്റുമാരുടെ സമരം നിയമ വിരുദ്ധമാണെന്നും അത് അംഗീകരിക്കാനാവില്ളെന്നും ദല്‍ഹി ഹൈകോടതി ബുധനാഴ്ച വിധിച്ചിരുന്നു.സമരത്തെ തുടര്‍ന്ന് രണ്ട് ദിവസത്തിനിടെ 36 പൈലറ്റുമാരെ കമ്പനി പിരിച്ചു വിട്ടിട്ടുണ്ട്.

നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നതിനാല്‍ ബുധനാഴ്ച കേരളത്തില്‍ നാല് വിമാനസര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു സര്‍വീസും കോഴിക്കോട്ട് മൂന്നു സര്‍വീസും റദ്ദാക്കി. ഒരു വിമാനം അഞ്ചുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. കൊച്ചി വിമാനത്താവളത്തില്‍ ബുധനാഴ്ചയും സമരം ബാധിച്ചില്ല.

രാവിലെ 8ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 502 തിരുവനന്തപുരം-മുംബൈ വിമാനമാണ് തിരുവനന്തപുരത്ത് റദ്ദാക്കിയത്. ഈ വിമാനത്തില്‍ പോകേണ്ടിയിരുന്ന 80 യാത്രക്കാരെ 9.15നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈയ്ക്ക് വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക