Image

കെ സി വൈ എല്‍ ചിക്കാഗോ സംഗമം പതാക പ്രയാണം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2019
കെ സി വൈ എല്‍ ചിക്കാഗോ സംഗമം പതാക പ്രയാണം ആരംഭിച്ചു
കോട്ടയം : കെ സി വൈ എല്‍ ഗോള്‍ഡന്‍ ജൂബിലിയുടെ നിറവില്‍ ചിക്കാഗോയില്‍  വിദേശത്തുള്ള മുന്‍കാല പ്രവര്‍ത്തകരുടെ സംഗമം " തലമുറകളുടെ സംഗമം" എന്ന മഹാ സമ്മേളനത്തില്‍ ഉയര്‍ത്തേണ്ട പതാക ഇടക്കാട്ട് ഫൊറോനാ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം അതിരൂപതയുടെ തലതൊട്ടപ്പന്‍ പുണ്യശ്ലോകാന്‍ ദൈവദാസന്‍ മാര്‍ മത്തായി മാക്കിലിന്റെ കബറടക്കത്തില്‍ നിന്നും കെ.സി.വൈ.എല്‍.എന്‍.എയുടെ മുന്‍ ഡയറക്ടര്‍ , വികാരി ഫാ സ്റ്റാനി ഇടത്തിപ്പറമ്പില്‍ അച്ഛന്‍ വെഞ്ചരിച്ചു.

കെ സി വൈ എല്‍ മുന്‍ അതിരൂപതാ പ്രെസിഡന്റ് കെ സി സി പ്രെസിഡന്റ് സ്റ്റീഫന്‍ ജോര്‍ജിന് കൈമാറി. പ്രസ്തുത പതാക ചിക്കാഗോയില്‍ എത്തി ക്‌നാനായ തറവാടായ ക്‌നാനായ സെന്ററില്‍ എത്തി ക്‌നായി തൊമ്മന്റെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ക്‌നായി തോമാ നഗറില്‍ ഉയര്‍ത്തും. കോട്ടയം ഇടക്കാട്ടു പള്ളിയില്‍ നടന്ന ചിക്കാഗോയിലേക്കുള്ള പതാക പ്രയാണത്തിന്റെ തുടക്കം കുറിക്കുന്ന അവസരത്തില്‍ ,ഷെവലിയാര്‍ ജോയ് ജോസഫ് കൊടിയംതറ , കെ സി വൈ എല്‍ മുന്‍ അതിരൂപതാ ഭാരവാഹികളായ ജേക്കബ് വാണിയംപുരയിടം, സൈമണ്‍ അറുപറ, സ്റ്റീഫന്‍ കുന്നുംപുറം , കെ സി സി യൂണിറ്റ് പ്രെസിഡന്റ് ജോസ് വട്ടത്തില്‍, സിസ്‌റ്റേഴ്‌സ് , മറ്റു കെ സി വൈ എല്‍ മുന്‍കാല പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക