Image

കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ രണ്ടിനു ഫിലാഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍ Published on 27 October, 2019
കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ രണ്ടിനു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: എസ്എംസിസി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 2 ശനിയാഴ്ച്ച രാവിലെ എട്ടര മണിമുതല്‍ വൈകിട്ട് 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും.

അമേരിക്കയില്‍ സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍æകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത|ന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഏഴാമത് ദേശീയ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണിത്.

1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവëം പിതാവുമായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ ശനിയാഴ്ച്ച സംഘടിപ്പിçന്ന മല്‍സരത്തിനു വിവിധ ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

എസ് എം സി സി ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ ഫൊറോനാപള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ശനിയാഴ്ച്ച രാവിലെ എട്ടര മണിക്ക് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിë എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് ആലീസ് ആറ്റുപുറം, സെക്രട്ടറി സാലി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോജി ചെറുവേലില്‍, ട്രഷറര്‍ സുനില്‍ തോംസണ്‍, ജോയിന്റ് ട്രഷറര്‍ ബെന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ എസ് എം സി സി ഭാരവാഹികളെയും, ഇടവകാംഗങ്ങളെയും, യുവജനങ്ങളെയും, സ്‌പോര്‍ട്‌സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, ബിനു പോള്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍, മരിയന്‍ മദേഴ്‌സ്, സീറോമലബാര്‍ യൂത്ത് എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്‌നിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക