Image

മരുഭൂമിയില്‍ മലയാളത്തിന്റെ മണിവാതില്‍ തുറന്ന് 'മനോജ്ഞം'

Published on 27 October, 2019
മരുഭൂമിയില്‍ മലയാളത്തിന്റെ മണിവാതില്‍ തുറന്ന് 'മനോജ്ഞം'

അബുദബി: മലയാളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിദേശങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കല്‍ സംഘടിപ്പിക്കുന്ന മനോജ്ഞം ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു. രണ്ട് പതിറ്റാണ്ടായി ഗള്‍ഫിലും കേരളത്തിലുമായി കേരളീയ കലകളുടെയും മലയാളഭാഷയുടെയും ഉന്നമനത്തിനായി മനോജ് വിവിധ പരിപാടികള്‍ നടത്തി വരുന്നു.

വിദ്യാര്‍ത്ഥികളില്‍ മലയാളഭാഷയും വായനാശീലവും പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി *മനോജ്ഞം മലയാളം* എന്ന പേരില്‍ നടത്തിവരുന്നു. ഏകദേശം 80,000 വിദ്യാര്‍ത്ഥികള്‍ക്ക് മലയാളഭാഷ പഠിപ്പിച്ചു കഴിഞ്ഞു. തികച്ചും സൗജന്യമായിട്ടാണ് മനോജ് കളരിക്കല്‍ പഠനശിബിരം നടത്തുന്നത്.

മലയാളത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ മണ്‍മറഞ്ഞ കവികളുടെയും സാഹിത്യകാരന്മാരുടെയും ഓര്‍മ്മകള്‍ക്ക് ആദരം അര്‍പ്പിക്കുന്ന സാഹിത്യ പരിപാടികളും മനോജ് ഒരുക്കാറുണ്ട്. കലാപരിപാടികള്‍ കൊപ്പം ശില്പശാലകളും സെമിനാറുകളും മനോജ്ഞത്തിന്റെ ഭാഗമായി അരങ്ങേറുന്നു. ഇരയിമ്മന്‍ തമ്പി സ്വാതിതിരുനാള്‍ എന്നിവരുടെ കൃതികളെ ആസ്പദമാക്കി നടത്തുന്ന കാവ്യസന്ധ്യ മനോജ്ഞം നൂപുരം കേരളീയ വാദ്യോപകരണം നൃത്തോത്സവം ആയ മനോജ്ഞം മോഹനം തുടങ്ങിയ കലാ വേദികള്‍ മനോജ് ത്തിന് ജീവന്‍ പകരുന്നു. പരിസ്ഥിതി ആരോഗ്യ സംരക്ഷണം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു.

യുഎഇ ബഹ്‌റൈന്‍ കുവൈത്ത് ഒമാന്‍ എന്നിവിടങ്ങളിലും മനോജ് കാവ്യ സന്ധ്യകളും പഠനശിബിരം കളും നടത്തിവരുന്നു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ മനോജ്ഞം മലയാളം കാവ്യകേളി വീക്ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വരെ പ്രേക്ഷകര്‍ ഉണ്ടായിരുന്നു. മലയാളഭാഷയ്ക്ക് മറുനാട്ടില്‍ ലഭിച്ച വലിയ അംഗീകാരമായി മനോജ് കളരിക്കല്‍ കരുതുന്നു. മലയാള ഭാഷ പ്രചരണത്തിന് കര്‍മ്മയാനം കര്‍മ്മശ്രീ എന്നീ പുരസ്‌കാരങ്ങള്‍ മനോജിനെ തേടിയെത്തി. വിസ്മയം മനോജ്ഞം എന്നീ പേരുകളില്‍ രണ്ട് കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ദുബായില്‍ ഒരു ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ മനോജ് കളരിക്കല്‍ മനോജ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ വേണ്ടി ഇടയ്ക്കിടെ കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ട്. സ്വന്തം മാതാപിതാക്കളില്‍ നിന്നാണ് മനോജിന് ഭാഷാസ്‌നേഹം പകര്‍ന്നു കിട്ടിയത്. കോഴഞ്ചേരി മേലുകര സ്വദേശിയായ മനോജ് കളരിക്കല്‍ അമ്മയുടെയും രാമചന്ദ്രന്‍ നായരുടെയും പുത്രനാണ്. സീതത്തോട് എച്ച്എസ്എസിലെ അദ്ധ്യാപികയായ ഭാര്യ മഞ്ജു മനോജും മക്കളായ ശ്രീഹരി ശ്രീലക്ഷ്മി എന്നിവരും മലയാളതോടും കേരളീയ കലകളോടുമുള്ള സ്‌നേഹത്തിന് പിന്തുണ നല്‍കി വരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക