Image

ഓണക്കോടിയണിഞ്ഞ ബര്‍ഗര്‍ നമ്മുടെ സ്ഥാനാര്‍ഥി ആകുമ്പോള്‍

(പി ഡി ജോര്‍ജ് നടവയല്‍) Published on 27 October, 2019
ഓണക്കോടിയണിഞ്ഞ ബര്‍ഗര്‍ നമ്മുടെ സ്ഥാനാര്‍ഥി ആകുമ്പോള്‍
ഫിലഡല്‍ഫിയ: കഴിഞ്ഞ തിരുവോണക്കാലം ഫിലഡല്‍ഫിയയ്ക്കു സമ്മാനിച്ച ഒരു ഓണച്ചിത്രമുണ്ട്; ഓണക്കോടിയണിഞ്ഞ ബര്‍ഗറിന്റെ ചിത്രം, ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗറിന്റെ ചിത്രം.

അല്‍ടോബന്‍ ബര്‍ഗറിന്റെ നേതൃസ്വീകാര്യതയെ പ്രതീകാത്മകമായി എന്‍ഡോഴ്‌സ് ചെയ്യുന്നതിന് ബര്‍ഗര്‍ സാന്‍ഡ്വിച്ച് തയ്യാറാക്കി, 2015 സെപ്റ്റംബറില്‍ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ ഫിയയിലെ ''ഡൈനിങ്ങ് കാര്‍'' എന്നകാറ്ററിങ്ങ് സ്ഥാപനം വിതരണം ചെയ്തിരുന്ന രസഗുള രാഷ്റ്റ്രീയ കുതുകികള്‍ ഓര്‍ക്കുന്നു. ഫിലഡല്‍ഫിയ ഇന്‍ക്വയറര്‍ എന്ന പത്രം ആ വാര്‍ത്ത സവിസ്തരം 2015 സെപ്റ്റംബര്‍ 25 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(Support emalayalee.com: https://emalayalee.com/payment.php)

2019 ല്‍ ഓണപ്പൂക്കളത്തിന്റെയും ഓണസദ്യയുടെയും സാംസ്‌കാരിക അംഗീകാരത്തിലേക്ക് അല്‍ടോബന്‍ ബര്‍ഗര്‍ രൂപാന്തരപ്പെട്ടു എന്നതാണ് ഈ കഴിഞ്ഞ ഫിലഡല്‍ഫിയാ ഓണവിശേഷങ്ങളുടെ അഗ്രബിന്ദു.

ഫിലഡല്‍ഫിയ ദേശത്തിന് ''സാങ്ക്ച്വറി സിറ്റി ഫോര്‍ ഇമിഗ്രന്റ്‌സ്'' എന്ന പദവി തുടരുന്ന തീരുമാനത്തിന്, ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍ 2016 ല്‍ മുന്നിട്ടിറങ്ങിയപ്പോള്‍, ശക്തമായി ആ നിലപാടിനൊപ്പം ഉറച്ചു നിന്ന ഏക റിപ്പബ്ലിക്കനാണ് അല്‍ടോബന്‍ ബര്‍ഗര്‍. അതിനു അദ്ധേഹംപറഞ്ഞ ന്യായം, ''ജര്‍മന്‍ മാതാപിതാക്കള്‍ക്കൊപ്പം കുടിയേറ്റക്കാരനായി വന്ന കുട്ടിയായിരുന്നു ഞാനും, എനിക്കറിയാം കുടിയേറ്റ ജനതയുടെ ക്ലേശങ്ങളും കഠിനാദ്ധ്വാന ശീലവും സ്ഥിരോത്സാഹവും''.

ജര്‍മനിയില്‍ നിന്ന് കേരളത്തില്‍ വന്ന് വിവിധ ഇന്ത്യന്‍ ഭാഷകള്‍ പഠിച്ച്, കേരളത്തില്‍ താമസിച്ച് അന്നത്തെ മദ്രാസ് സര്‍വകലാശാല ക്രമീകരണങ്ങള്‍ക്ക് അക്കാഡമിക് സഹായം നല്‍കി, മലയാള ഭാഷാ പോഷണത്തിന് അനവധി സ്‌കൂളുകള്‍ സ്ഥാപിക്കുകയും, ''മലയാള ഭാഷാവ്യാകരണം'' ഉള്‍പ്പെടെ 13 മലയാള ഗ്രന്ഥങ്ങള്‍രചിക്കുകയും ചെയ്ത ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ നിന്നു കുടിയേറിയ അല്‍ടോബന്‍ ബര്‍ഗര്‍ മലയാളിയുടെ മികച്ച രാഷ്ട്രീയ മിത്രമാണ് എന്നതിന് ഈകഴിഞ്ഞ അര ദശാബ്ധത്തിലെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഉദാഹരണമാണ്. ഫിലഡല്‍ഫിയയിലെ മലയാളികളായ അമേരിക്കന്‍ പൗരന്മാര്‍“അനുഭവങ്ങളേ സാക്ഷി” എന്ന് ആവര്‍ത്തിക്കുന്നു.. അതിന്റെ പ്രകടനമായിരുന്നു ഈ സെപ്റ്റംബറിലെ ട്രൈസ്റ്റേറ്റ്കേരളാ ഫോറം ഓണാഘോഷങ്ങളില്‍ അല്‍ടോബ്ന്‍ ബര്‍ഗര്‍ ഓണക്കോടിയണിഞ്ഞ് വേദി പങ്കിട്ടത്.

നവംബര്‍ 5-ാം തിയതി ചൊവ്വാഴ്ച്ചയാണ ് ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. വോട്ടാവകാശം വിനിയോഗിക്കുക, പൗരധര്‍മത്തിന്റെ കാതലാണത്.

ഇ-മലയാളിയും കേരളാ എക്‌സ്പ്രസ്സും അല്‍ടോബന്‍ ബര്‍ഗറിനെ ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡോഴ്‌സ് ചെയ്യുന്നു. ലിവര്‍ 217 വലിക്കുക.
ഓണക്കോടിയണിഞ്ഞ ബര്‍ഗര്‍ നമ്മുടെ സ്ഥാനാര്‍ഥി ആകുമ്പോള്‍
Join WhatsApp News
Kochumon 2019-10-27 14:46:36
ബർഗർ അല്ല ബെർഗെർ. കഴിക്കുന്ന സാധനമാണ് ബർഗർ. ദശാബ്‌ധം അല്ല ദശാബ്ദം. അരോചകം തന്നെ ഈ തെറ്റുകൾ
Phillymallu 2019-10-27 16:47:51
അൽടോബൻ - ഇദ്ദേഹത്തിന്റെ ഫസ്റ്റ് നെയിം അല്ല. അത് പോലെ ബർഗർ ലാസ്റ്റ് നെയ്മുമല്ല. ശരി ഇതാണ്: AL TAUBENBERGER.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക