അബുദാബി: ബിസിനസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിലൂടെ ഗ്‌ളോബല്‍ ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയ സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിനെ അബുദാബി തവനൂര്‍ മണ്ഡലം കെഎംസിസി ഉപഹാരം നല്‍കി സ്വീകരിച്ചു.
അബുദാബി കെഎംസിസി മലപ്പുറം ജില്ലാ കെഎംസിസി അംഗം എഞ്ചിനീയര്‍ ഹൈദര്‍ ബിന്‍ മൊയ്ദു, അബുദാബി തവനൂര്‍ കെഎംസി സി ട്രെഷറര്‍ നൗഷാദ് തൃപ്രങ്ങോട്, സെക്രട്ടറി നൗഫല്‍ കെ. പി ആലിങ്ങല്‍, എസ് കെഎസ്എസ്എഫ് തിരൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി അസിസ് അമരിയില്‍ എന്നിവര്‍ പങ്കെടുത്തു.
അബുദാബിയുടെ സാമൂഹിക, മത, സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നില്‍ക്കുന്ന വ്യക്തിത്വമാണ് സേഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍.
റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള