Image

കൂടത്തായി മോഡല്‍ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലപാതകം കരമനയിലും (ശ്രീനി)

Published on 27 October, 2019
 കൂടത്തായി മോഡല്‍ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലപാതകം കരമനയിലും (ശ്രീനി)
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരകളില്‍ മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തലുകള്‍ പേടിപ്പെടുത്തുമ്പോള്‍ തിരുവനന്തപുരം നഗരമധ്യത്തിലെ കരമനയിലും സമാനമായ കൊലപാതകങ്ങളുടെ ചുരുളുകള്‍ അഴിയുന്നു. കരമന കാലടി കുളത്തറയിലെ ഉമാമന്ദിരം (കൂടത്തില്‍) കുടുംബത്തില്‍ പലകാലങ്ങളിലായി ഏഴുപേരാണ് കൊല്ലപ്പെട്ടത്. 17 വര്‍ഷത്തിനിടെയാണ്  ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഗൃഹനാഥന്‍ ഗോപിനാഥന്‍ നായര്‍ (1998), ഭാര്യ സുമുഖിയമ്മ (2000), മക്കളായ ജയബാലകൃഷ്ണന്‍ (1995), ജയപ്രകാശ് (2012), ജയശ്രീ (1991), ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (1993), ഗോപിനാഥന്‍ നായരുടെ തന്നെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ (2017) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്കില്ലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

(Support emalayalee.com: https://emalayalee.com/payment.php)

ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. അതേസമയം ഇവരുടെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുളത്തറയിലെ അതിസമ്പന്നമായ ഉമാമന്ദിരം കുടുംബത്തിന് കരമനയിലും നഗരത്തില്‍ പലയിടത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് പറയുന്നത്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശവാസിയായ അനില്‍ കുമാര്‍ എന്നയാളാണ് ഇതു സംബന്ധിച്ച് ആദ്യംപരാതി നല്‍കിയത്. കുടുംബാംഗങ്ങളുടെ മരണശേഷം സ്വത്തുക്കള്‍ രക്തബന്ധമില്ലാത്ത രണ്ടാളുടെ പേരിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ പരാതി.

വ്യാജ ഒസ്യത്ത് തയ്യാറാക്കിയാണ് ഉമാമന്ദിരം വീട്ടിലെ സ്വത്ത് തട്ടിയെടുത്തതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു പരാതി. െ്രെകം ഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കിയതായി കണ്ടെത്തി. തുടര്‍ന്നാണ് പുതിയ അന്വേഷണം നടക്കുന്നത്. മരണമടഞ്ഞവരുടെ ബന്ധുക്കാരില്‍ ഒരാളായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് ഇതിനെക്കുറിച്ച് മൂന്ന് മാസം മുന്‍പ് പരാതി നല്‍കിയിരുന്നു. ഡി.സി.പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗൃഹനാഥന്‍ ഗോപിനാഥന്‍ നായരടെ മൂത്ത സഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പ്രസന്നകുമാരി. ഇവരുടെ മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശി. പ്രകാശ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രകാശ് ഇപ്പോള്‍ ബംഗളൂരുവിലാണ്.

കൂടത്തായ് കേസിലെ ഓരോ മരണവും ഇതേ രീതിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ സൂക്ഷ്മതയോടെ കേസിനെ നേരിടാനാണ് പോലീസിന്റെ ശ്രമം. അതേസമയം കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും വന്നിട്ടുണ്ട്. സ്വത്ത് കൈവശപ്പെടുത്താന്‍ കാര്യസ്ഥന്‍മാരായ രവീന്ദ്രന്‍ നായരും സഹദേവനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് െ്രെകംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു.

ജയമാധവന്‍, ജയപ്രകാശ് എന്നിവരുടെ മരണങ്ങളിലാണ് ദുരൂഹത സംശയിക്കുന്നത്. ജയമാധവന്‍ കട്ടിലില്‍ മരിച്ച നിലയിലും ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചുമാണ് മരിച്ചത്. ഇതില്‍ ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇരുവരുടെയും മരണശേഷം 30 കോടി രൂപയുടെ സ്വത്താണ് ഒരു ട്രസ്റ്റിന്റെ പേരിലേയ്ക്ക് വകമാറ്റിയത്. വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായര്‍ ജയമോഹനെ വീട്ടിനുളളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടും അയല്‍ക്കാരെ പോലും അറിയിക്കാതെ മെഡിക്കല്‍ കോളെജിലേയ്ക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയതായിട്ടാണ് െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ട്.

ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരില്‍ ജയമോഹനും ജയപ്രകാശും മാനസിക രോഗികളായിരുന്നുവെന്ന് പ്രസന്നകുമാരി പറയുന്നു. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇവര്‍ക്ക് അസുഖമുള്ളത് മറയ്ക്കാന്‍ അവരുടെ ചികിത്സാ രേഖകള്‍ കത്തിച്ച് കളഞ്ഞു. ഇവരുടെ പേരില്‍ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരും സംഘവും ഇത് ചെയ്തതെന്ന് തനിക്ക് സംശയമുണ്ടെന്ന് പ്രസന്നകുമാരി വ്യക്തമാക്കി.

ജയപ്രകാശിന്റെ മരണത്തിലാണ് പ്രസന്നകുമാരി സംശയം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ മരിച്ച് കിടക്കുമ്പോള്‍ തന്നെ തനിക്ക് സംശയം തോന്നിയിരുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെ സംശയം വര്‍ധിച്ചു. പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോള്‍ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തി. ആ ഭൂമി ഭാഗം വെക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നും പ്രസന്നകുമാരി പറഞ്ഞു. ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നില്‍ ഈ വീട്ടിലെ കാര്യസ്ഥനാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ജയമോഹനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടും അയല്‍ക്കാരെ പോലും അറിയിക്കാതെ ഇയാളെ മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയെന്നാണ് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരാതിക്കെതിരെ രവീന്ദ്രന്‍ നായര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വത്തുക്കള്‍ ജയമാധവന്‍ നായര്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണ്. ജയമാധവന്‍ നായരെ പരിചരിച്ചത് ഞാനാണ്. ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ യാതൊരു ദുരൂഹതയുമില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പരാതിക്ക് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. അതേസമയം വില്‍പ്പത്രം വ്യാജമാണെന്ന് കേസിലെ സാക്ഷിയും ഈ വീട്ടിലെ ജോലിക്കാരിയുമായി ലീല പഞ്ഞു. വില്‍പ്പത്രമെന്ന് അറിയാതെയാണ് ഒപ്പിട്ടത്. ഇത് വീട്ടുടമ ജയമാധവന്‍ ജീവിച്ചിരിക്കെയാണെന്നും ലീല പറഞ്ഞു.

തനിക്കെതിരെ ഗൂഢാലോചനയാണ് നടന്നതെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു. കുടുംബത്തിലെ ചിലരും പുറത്ത് നിന്നുള്ള ചിലരും ഗൂഢാലോചന നടത്തി. അവര്‍ക്കെതിരെ താന്‍ മാനനഷ്ടക്കേസ് നല്‍കും. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോള്‍ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹത പറഞ്ഞ് വരുന്നത്. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ നോക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ ആരോപിച്ചു. ജയപ്രകാശിനെ താനും ജയമാധവനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖത്തിന്റെ കാര്യം അടുത്ത വീട്ടുകാരെ അറിയിച്ചിരുന്നു. രാവിലെ താന്‍ കാണാനായി എത്തിയപ്പോഴആണ് ജയമാധവന്‍ നായര്‍ വീണ് കിടക്കുന്നത് കണ്ടതെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു.

അതേസമയം, ഉമാമന്ദിരം എന്ന വീടിപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനം പോലെയാണ് .ഏകദേശം 16 സെന്റ് സ്ഥലത്തുള്ള, ഓടിട്ട വീടിന്റെ മുന്‍ഭാഗം മാത്രമാണു അല്‍പമെങ്കിലും ഭേദപ്പെട്ട നിലയിലുള്ളത്. റോഡ് അരികിലാണു വീട്. തൊട്ടടുത്ത് ഒരു ഷോപ്പിങ് കോംപ്ലക്‌സും ആധുനിക രീതിയിലുള്ള വീടുകളുമൊക്കെയുള്ള നഗരമേഖലയാണിത്. വീടിന്റെ മേല്‍നോട്ടക്കാരന്‍ വല്ലപ്പോഴും വരും. സ്ഥിരമായി ഒരു ഓട്ടോറിക്ഷ രാത്രി ഇവിടെ നിര്‍ത്തിയിടാറുണ്ട്. 2017 വരെ ജയമാധവന്‍ നായര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും വീടിന്റെ അവസ്ഥ കണ്ടാല്‍ അതു വിശ്വസിക്കുക പ്രയാസം. ജയമാധവന്‍ നായരുടെ താമസക്കാലത്ത് ഇടക്കാലത്ത് ഇവിടെ വൈദ്യുതി ഇല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. പക്ഷേ, ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ഉണ്ട്.

അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട് മാതൃകയിലുള്ള വീട്ടില്‍ ഒട്ടേറെ മുറികളുണ്ട്. വീടിനു മുന്നില്‍ വച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത കുടുബാംഗങ്ങളുണ്ട്. പിന്നെ തിരുവിതാംകൂര്‍ മുന്‍ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും കാണാം. മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് 1960ല്‍ നല്‍കിയ ഒരു യാത്രയപ്പിന്റെ ചിത്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കരമനയിലെ ദുരൂഹമരണങ്ങളിലെ ദുരൂഹത മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം വിശദവിവരങ്ങള്‍ക്കായി ബന്ധുക്കളെയും ചോദ്യം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക