Image

ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നരവയസുകാരിയുടെ മരണം: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

Published on 26 October, 2019
ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നരവയസുകാരിയുടെ മരണം: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ച സംഭവം മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയായിരുന്നു. മോഹനന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കിത്സാ പിഴവ് മൂലം മരണം സംഭവിച്ചെന്ന് നിരവധി പേര്‍ മോഹനനെതിരെ പരാതി നല്‍കിയിരുന്നു. ഒന്നരവയസുകാരിയുടെ മരണത്തില്‍ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് മോഹനനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.

പ്രൊപ്പിയോണിക്‌സ് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സമൂലം മരിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നരഹത്യയ്ക്ക് കേസെടുത്തത്.

Join WhatsApp News
മോഹനൻ വി 2019-10-26 15:34:01
ശ്രി മോഹനൻ വൈദ്യരെ അറസ്റ് ചെയ്തത് ശരി ആണോ  ?
ആദ്യമായിട്ടല്ലല്ലോ ഇതുപോലൊരു സംഭവം ? എത്രയോ ആളുകളെ പൊട്ട പോലുള്ള ആത്മീയ തട്ടിപ്പു  കേന്ദ്രങ്ങൾ കൊന്നു തള്ളി. വട്ടായി, ദേവസ്യ, തങ്കു, താരു തുടങ്ങിയ ആൾ ദൈവങ്ങൾ ആത്മീയ ചികിത്സയുടെ മറവിൽ എത്രയോ പേരെ കൊല്ലാക്കൊല ചെയ്തു.
എത്രയോ മലയാളികൾ മന്ത്രവാദം എന്ന ആഭിചാര ക്രിയ മൂലം മരിച്ചുപോയി.  സിദ്ധ, യൂനാനി, ജിൻ മലക്ക് തുടങ്ങി ഉള്ള ചികിത്സയിൽ എത്രയോ ജീവൻ പൊലിഞ്ഞു . എന്തെ അന്നൊന്നും സാക്ഷര മലയാളിക്ക് ബോധം ഉണ്ടായില്ല.  എല്ലാവിധ തട്ടിപ്പിനും നിന്നു കൊടുക്കുന്ന മലയാളിക്ക് മോഹനൻ വൈദ്യരെ ഇപ്പോഴെങ്കിലും തിരിച്ചറിയാൻ സാദിച്ചല്ലോ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക