Image

ലോകമലയാളികള്‍ക്ക് ഫൊക്കാനയുടെ ദീപാവലി ആശംസകള്‍: മാധവന്‍ .ബി. നായര്‍

Published on 26 October, 2019
ലോകമലയാളികള്‍ക്ക് ഫൊക്കാനയുടെ ദീപാവലി ആശംസകള്‍: മാധവന്‍ .ബി. നായര്‍
ന്യൂ ജേഴ്‌സി: തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമായ ദീപാവലിയുടെ സമൃദ്ധമായ ആശംസകള്‍ ലോകമലയാളികള്‍ക്ക് നേരുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു .

തിന്മയുടെ അന്ധകാരം നന്മയുടെ പ്രകാശവലയത്തില്‍ ഇല്ലാതാവുന്നതാണ് ദീപാവലിയുടെ സന്ദേശം . അലങ്കരിച്ച മണ്‍ചിരാതുകളുടെ പ്രഭയില്‍ ഇരുള്‍ നീങ്ങുന്നതിനൊപ്പം തിന്മയുടെ മേല്‍ നന്മ വിജയിക്കുകയാണ്.ഓരോ ആഘോഷങ്ങള്‍ക്കും പിന്നില്‍ ഓരോ തരം ഐതിഹ്യങ്ങളാണുള്ളത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവം എന്നതാണ് ദീപാവലിയുടെ ഐതീഹ്യം. എല്ലാത്തരം തിന്മകള്‍ക്കും മേല്‍ വിജയം വരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. സത്യത്തിന്റെയും തിരിച്ചറിവിന്റെയും ദിനം കൂടിയാണ് ദീപാവലി ദിവസം .

നാം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നേരിട്ട പ്രളയ ദുരന്തത്തിന്റെയും, അതിജീവനത്തിന്റെയും നാളുകള്‍ ഇന്നും നമ്മുടെയെല്ലാം ഓര്‍മ്മയിലുണ്ട്. അത് ഒരുമയുടെ നാളുകള്‍ കൂടിയായിരുന്നു. ആഘോഷങ്ങളും ആചാരങ്ങളും പലതാണെങ്കിലും എല്ലാത്തിനും മത നിരപേക്ഷ സ്വഭാവം ഉണ്ടാവേണ്ട കാലം കൂടിയാണിത് . എല്ലാത്തരം തിന്മകളെയും അകറ്റി നിര്‍ത്താനും മാനവികതാ മൂല്യം സംരക്ഷിക്കാനും ലോകമലയാളികള്‍ക്ക് സാധിക്കണം .ഈ ദീപാവലി നമ്മുടെ സഹജീവികള്‍ക്ക് നന്മ ചെയ്യുവാന്‍ ഉതകുന്ന
തരത്തിലാവട്ടെഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക