Image

മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിംഗ് വിജ്ഞാനോത്സവം നവംബര്‍ 15 ന്

Published on 26 October, 2019
മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിംഗ് വിജ്ഞാനോത്സവം നവംബര്‍ 15 ന്
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗിന്റെ ഈ വര്‍ഷത്തെ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം  മലയാളം ക്വിസ് നവംബര്‍ 15 ന് (വെള്ളി) നടക്കും. ബൗഷറിലെ കോളജ് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാസ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ രാവിലെ 8 മുതല്‍ 3 വരെയാണ് പരിപാടി.

കഴിഞ്ഞ 17 വര്‍ഷമായി കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയില്‍ ഈ വര്‍ഷം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവിന്യൂസ് ഡയറക്ടറും ആയ എന്‍.പി ചന്ദ്രശേഖരന്‍ ആണ് ക്വിസ് മാസ്റ്റര്‍ ആയി പങ്കെടുക്കുന്നത്.

മസ്‌ക്കറ്റിലുള്ള വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ ഭാഷയും സംസ്‌കാരവും കുട്ടികളിലേക്ക് കൂടുതല്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 5 നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 93207220, 99881475 .

റിപ്പോര്‍ട്ട്: ബിജുവെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക