Image

ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

Published on 26 October, 2019
ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്


കുവൈത്ത്: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുനൂറിലധികം വരുന്ന ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയ ഇന്യന്‍ എംബസിയുടെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടെ സാമൂഹിക, സാംസ്‌കാരിക, പ്രാദേശിക രംഗങ്ങളില്‍ 275 ഇന്ത്യന്‍ സംഘടനകളാണ് കുവൈത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇവര്‍ക്കെല്ലാം മൂന്നു വര്‍ഷത്തേക്ക് ഇന്ത്യന്‍ എംബസിയുടട അംഗീകാരത്തോടെ കുവൈത്തില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നിലനില്‍ക്കവെയാണ് പുതിയതായി ചുമതല ഏറ്റെടുത്ത അബാസഡര്‍ ഏകപക്ഷിയമായി സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയത്.

ഇതിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ രാഷ്ട്രപതിക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയമോ, കേന്ദ്ര സര്‍ക്കാരോ തയാറായില്ല. ഈ സാഹചര്യത്തിലാണ് അംഗീകാരം നിര്‍ത്തലാക്കികൊണ്ട് ഏകപക്ഷിയമായി പ്രവര്‍ത്തിച്ച അബാസഡറുടെ നടപടിയില്‍ ഓവര്‍സീസ് നാഷണലിസ്റ്റ് കള്‍ച്ചറല്‍ പീപ്പിള്‍ എന്ന സംഘടനയുടെ പ്രസിഡന്റ് ബാബു ഫ്രാന്‍സിസ്, ഡല്‍ഹി ഹൈക്കോടതിയെ പ്രവാസി ലീഗല്‍ സെല്‍ മുഖേന സമീപിച്ചത്.
വസ്തുതകള്‍ പരിശോധിച്ച ജസ്റ്റിസ് നവീന്‍ചൗളയാണ് നാലാഴ്ചക്കുളളില്‍ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ഡിസംബര്‍ 5 ന് ഹൈക്കാടതി വീണ്ടും ഹര്‍ജി പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക