Image

നാസ്സാ കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ഇലക്ഷന്‍ സമ്മേളനം

Published on 26 October, 2019
നാസ്സാ കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ഇലക്ഷന്‍ സമ്മേളനം
ന്യു യോര്‍ക്ക്: നാസ്സാ കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഫോള്‍ ഡിന്നര്‍ സമ്മേളനം ഒക്ടോബര്‍ 21 ന് ക്രെസ്റ്റ് ഹോളോ കണ്‍ട്രി ക്ലബ്, ലോംങ്ങ് ഐലന്റില്‍ ചെയര്‍മാന്‍ ജെയ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടി.

നാസ്സാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറ കുറം, നോര്‍ത്ത് ഹെമ്പ്‌സ്‌റ്റെഡ് ടൗണ്‍സൂപ്പര്‍വൈസര്‍ജൂഡി ബോസ് വര്‍ത്ത്, നോര്‍ത്ത്‌ഹെമ്പ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ലോറ ഗില്ലന്‍, ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മഗ്ഡലിന്‍ സിംഗാസ്, സ്‌റ്റേറ്റ് സെനറ്റര്‍മാര്‍, മറ്റ് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

ചെയര്‍മാന്‍ ജെയ് ജേക്കബ്്, നവംബര്‍ 5ന് നടക്കുന്ന ഇലക്ഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയ സാധ്യതയെ പറ്റി ജനങ്ങളെ ധരിപ്പിച്ചു. നോര്‍ത്ത് ഹെമ്പ്‌സ്‌റ്റെഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ്‌വര്‍ത്ത്, ഹെമ്പ്സ്റ്റഡ് ടൗണ്‍സൂപ്പര്‍വൈസര്‍ ലോറ ഗില്ലന്‍, ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാഗ്ഡലിന്‍ സിംഗാസ് തുടങ്ങിയവര്‍ വീണ്ടുംമത്സരിക്കുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോര്‍ത്ത് ഹെമ്പ്‌സ്‌റ്റെഡ് ടൗണ്‍ വൈസ് ചെയര്‍ കളത്തില്‍ വര്‍ഗീസ്, കൗണ്ടി കമ്മിറ്റി മെംബര്‍ തോമസ് കെ. ചെറിയാന്‍, ബോബി മാത്യൂസ് തുടങ്ങിഒട്ടേറെ ഇന്ത്യാക്കാര്‍ പങ്കെടുത്തു.

നവംബര്‍ 5ന് എല്ലാവരുംവോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

നാസ്സാ കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ഇലക്ഷന്‍ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക