Image

വി.എസിന് ക്യാപ്പിറ്റല്‍ പണീഷ്മെന്റ്: കാത്തിരുന്ന് കാണാമെന്ന് ചെന്നിത്തല

Published on 10 May, 2012
വി.എസിന് ക്യാപ്പിറ്റല്‍ പണീഷ്മെന്റ്: കാത്തിരുന്ന് കാണാമെന്ന് ചെന്നിത്തല
കാസര്‍ഗോഡ്: വി.എസ്. അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണീഷ്മെന്റ് ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കുറെ നാളായി സിപിഎം ഔദ്യോഗിക നേതൃത്വം ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോയെന്നും ചെന്നിത്തല പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സിപിഎമ്മിന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. ലോകത്തുള്ള എല്ലാ സുഗന്ധങ്ങളിട്ട് കഴുകിയാലും മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ കൈയില്‍ നിന്നും ഇതിന്റെ ദുര്‍ഗന്ധം മാറില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ യുഡിഎഫിനെതിരേ ആരോപണമുന്നയിക്കുന്ന പിണറായിക്ക് എന്തുകൊണ്ടാണ് വി.എസിനെയും എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയെയും ഇക്കാര്യം ബോധ്യപ്പെടുത്താനാകാത്തതെന്നും ചെന്നിത്തല ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക