Image

ഗന്ധര്‍വ സംഗീതത്തിനു കാതോര്‍ത്ത് ഓസ്റ്റിന്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 October, 2019
ഗന്ധര്‍വ സംഗീതത്തിനു  കാതോര്‍ത്ത്  ഓസ്റ്റിന്‍
ഓസ്റ്റിന്‍ (ടെക്‌സാസ് ) : പത്മവിഭൂഷണ്‍  ഡോ . കെ ജെ യേശുദാസും , വിജയ് യേശുദാസും ചേര്‍ന്ന്  നയിക്കുന്ന ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട്   നവംബര്‍ 2 നു  ശനിയാഴ്ച ഓസ്റ്റിനില്‍  നടക്കും .  റിവര്‍ബെന്റ് സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സില്‍ വൈകുന്നേരം ആറിനാണ് പരിപാടി.  പ്രശസ്ത വയലിനിസ്റ്റ്  മനോജ് ജോര്‍ജും  പരിപാടിയില്‍ പങ്കെടുക്കും.

ഓസ്റ്റിനില്‍ നടക്കുന്ന ഈ മെഗാ ഷോയുടെ സംഘാടകന്‍ രാഖേഷ് രവീന്ദ്രന്‍ (ആപോറ ഇവന്റസ് ) ആണ്. ബോബി മാത്യു, ട്രസ്റ്റഡ്  റിയാലിറ്റിയാണ് പരിപാടിയുടെ മുഖ്യ  പ്രായോജകര്‍.  സംഗീതപ്രേമികള്‍   ഉറ്റു നോക്കുന്ന ഈ സംഗീത നിശയില്‍  മലയാളത്തിനൊപ്പം,  ഹിന്ദി , തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി ഇതരഭാഷയിലെ ഹിറ്റ് ഗാനങ്ങളൂം ഉണ്ടാവും.  ടിക്കറ്റുകള്‍ https://aapora.com/ സൈറ്റില്‍ ലഭ്യമാണ്.

ഗന്ധര്‍വ സംഗീതത്തിനു  കാതോര്‍ത്ത്  ഓസ്റ്റിന്‍
ഗന്ധര്‍വ സംഗീതത്തിനു  കാതോര്‍ത്ത്  ഓസ്റ്റിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക