Image

അന്യം ഷോര്‍ട് മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു

സന്തോഷ് പിള്ള Published on 25 October, 2019
അന്യം ഷോര്‍ട്  മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു
തേര്‍ഡ് ഐ മൂവീസിന്റെ ബാനറില്‍ ആനുകാലിക പ്രാധാന്യമുള്ള ഒരനുഭവം, കഥാരൂപത്തില്‍ കാണികളുടെ മുമ്പിലെത്തുമ്പോള്‍, “അന്യം:”. എന്ന ഹ്രസ്വചിത്രത്തിന്‍റെ,  കഥയും തിരക്കഥയുമെഴുതി  സംവിധാനം  ചെയ്തിരിക്കുന്ന ശശിലേഖ ജ്യോതികിന്റെ  ആദ്യ സംരംഭമാ ണ്  ഈ സിനിമ എന്ന്   വിശ്വസിക്കാന്‍ പ്രയാസം.

ഡാളസ്സില്‍ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍നേഴ്‌സിങ്  അദ്ധ്യാപികയായ  ശശിലേഖ ജ്യോതിക് രണ്ടു  നവാഗത വനിതകളെയും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപെടുത്തുന്നു.  

പ്രശസ്ത ഗ്രാഫിക് ഡിസൈനര്‍ ജ്യോതിക് തങ്കപ്പന്‍  ആണ്  ഈ ചിത്രത്തിന്റെ  നിര്‍മ്മാണവും, ചായാഗ്രഹണവും, ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

അരുണ്‍ദാസ് കളത്തില്‍  സംഗീത സംവിധാനം ചെയ്തിരിക്കുന്നു.ഈ  ഹ്രസ്വചിത്രത്തിലെ  “മെല്ലെ  മിഴികള്‍ “ എന്ന  ഗാനം ഇതിനോടകം  ഓണ്‍ലൈന്‍ സംഗീത പ്രേമികള്‍  ഏറ്റെടുത്ത് കഴിഞ്ഞു. ഗൃഹാതുരത്വമുണര്‍ത്തുന്ന  ഈ ഗാനം പ്രഭുശങ്കര്‍, സംഹിത കുമാര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു

ഈ ഷോര്‍ട്ഫിലിം  ഇപ്പോള്‍ യു ട്യൂബിലും  ആമസോണ്‍  െ്രെപമിലും ലഭ്യമാണ്


https://youtu.be/L00NE-V305Y
ഡാളസ്സില്‍ നിന്നുള്ള  ഇന്ദു  മനയില്‍, സ്മിത ജോണ്‍  എന്നിവരാണ് നായിക പ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളെ  അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം  മനോജ് പിള്ള, അരുണ്‍ ദാസ് കളത്തില്‍ , ആഞ്ചല  മോന്‍സി, വിഷ്ണു ശിവ , ലക്ഷ്മികൈമള്‍ ശ്വേതാ ജ്യോതിക് എന്നിവരും അഭിനയിക്കുന്നു.

ഡാലസ്സിലും പരിസരപ്രദേശങ്ങളിലും, കേരളത്തിലുമടക്കം  ഒന്‍പതു  ലൊക്കേഷനുകളിലായി  ഏകദേശം  മൂന്നു  മാസങ്ങളിലായാണ്  ഈ ചിത്രം  ഷൂട്ട്  ചെയ്തിരിക്കുന്നത്.

ഈ  ഹ്രസ്വചിത്രത്തിന്റെ  ആദ്യ പ്രദര്‍ശനം  ഡാളസ്സിലെ  ആന്‍ജെലികാ  ഫിലിം സെന്ററിലെ  വെള്ളിത്തിരയില്‍ നിറഞ്ഞ സദസ്സില്‍  നടന്നു. ഡാളസ്സിലെ  അറിയപ്പെടുന്ന ചിത്രകാരനും  അഭിനേതാവുമായ ഹരിദാസ് തങ്കപ്പന്‍  ഈ  ചിത്രത്തിന്റെ  യൂ ട്യൂബ് വേര്‍ഷന്‍  സ്വിച്ച്  ഓണ്‍ ചെയ്തു നിര്‍വഹിച്ചു.

ചടങ്ങില്‍  പങ്കെടുത്ത ക്ഷണിക്കപ്പെട്ടസദസ്സ്  നിറകണ്ണുകളോടും ഹര്‍ഷാരവങ്ങളോടും കൂടിയാണ്   കുടുംബബന്ധത്തിനും സൗഹൃദത്തിനും പ്രാധാന്യമുള്ള ഈ ചെറു  ചിത്രത്തെ വരവേറ്റത്


https://www.amazon.com/dp/B07YM3397D/ref=tsm_1_tp_tc
ഷോര്‍ട് മൂവി  രംഗത്തു  നവാഗതരായുള്ള  സുഹൃത്തുക്കളുടെ  ഒരു  സംഘം,ജ്യോതിക് ,ശശിലേഖ ദമ്പതികളുടെ ആഭിമുഖ്യത്തില്‍  മനുഷ്യബന്ധങ്ങളുടെ ഒരുചെറിയ കഥപറയുകയാണ്.  തുടക്കകാരാണെങ്കിലും സാങ്കേതികമികവിലും തിരക്കഥയിലും, പ്രമേയത്തിലും തങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെടുന്നു


https://youtu.be/eTWy_XPiqhM
.ഇവര്‍ക്കൊപ്പം ഐസക്  ഏബ്രഹാം, യൂജിന്‍  ജോര്‍ജ് , ദില്‍ജോ ഫ്രാന്‍സിസ് , നവാസ് ഇസ്മായില്‍ ( ഏറ്റുമാനൂര്‍) , മോന്‍സി  തോമസ് ,സനില്‍ ഭാസ്കരന്‍,മീനാക്ഷി ജ്യോതിക്, എയ്മി കളത്തില്‍   എന്നിവര്‍  ഈ ചെറു ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇതുവരെ സഹായ  സഹകരണങ്ങളുമായി  കൂടെനിന്ന  സുഹൃത്തുകള്‍ക്കും  നന്ദി  പറയുന്നതോടൊപ്പം  ഈ ചെറിയ ചിത്രം  കണ്ടു അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് കലാതല്‍പ്പരരോട് ഇവര്‍  എളിമയോടെ അഭ്യര്‍ത്ഥിക്കുന്നു.

അന്യം ഷോര്‍ട്  മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു
അന്യം ഷോര്‍ട്  മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു
അന്യം ഷോര്‍ട്  മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു
അന്യം ഷോര്‍ട്  മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു
അന്യം ഷോര്‍ട്  മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു
അന്യം ഷോര്‍ട്  മൂവി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു
Join WhatsApp News
Gaadha 2019-10-25 22:39:50
Wow!!! Anyam - Didn't feel like a short film. Felt like I was watching a usual commercial movie. All the best Anyam Team....waiting for future project from this team
Joseph 2019-10-26 08:48:04
തുടക്കക്കാരായ അമേരിക്കൻ മലയാളികൾ ചെയ്ത ഷോർട്ട്‌ ഫിലിം എന്നു വിശ്വസിക്കാൻ പറ്റില്ല. വളരെ ഹൃദയ സ്പർശിയായ കഥയും കഥ പറഞ്ഞ രീതിയും. എന്റെ അഭിപ്രായത്തിൽ അമേരിക്കൻ മലയാളികൾ ചെയ്ത കുടുംബകഥകളിൽ ഏറ്റവും മികച്ച ഷോർട്ട്‌ ഫിലിം ഇതു തന്നെയാണ്‌. All the best.
Arun harshan 2019-10-26 10:33:33
Super. Nice work. !
Jyothik 2019-10-26 11:09:49
Thank you Santhosh Cheta for the detailed review of our movie Anyam. Thank you so much.
Jyothik 2019-10-26 11:11:33
Thanks, Gadha and Joseph Sir.
Molly 2019-10-26 13:00:34
Congrats !!Nice story, camera work, song, and acting, All the best
Anju 2019-10-26 13:44:11
What a beautiful story and so beautiful to watch. Only wish it was longer
വിദ്യാധരൻ 2019-10-27 00:09:28
അന്യം എന്ന ഹൃസ്വ ചിത്രത്തിന്റ ആരംഭത്തിൽ  ശിവാനി അവൾ കരയാനുള്ള കാരണം പറയുമ്പോൾ തന്നെ , അത് എന്നിൽ കഥാ തന്തുവിനെക്കുറിച്ച് ഒരു ഏകദേശ രൂപം നൽകി പിന്നീട് അത് മുൻവിധിയായി. 'മറ്റൊരു പ്രണയകഥ ;എന്ത് കാണാൻ 'എന്ന തോന്നൽ ജനിപ്പിച്ചു .എങ്കിലും കാണാൻ തീരുമാനിച്ചു .  അൾസൈമേഴ്‌സ് ബാധിച്ച തന്റെ പഴയ കാമുകനെ അല്ലെങ്കിൽ സുഹൃത്തിനെ കാണാൻ വന്നപ്പോൾ, അവന് അവളെയും തിരിച്ചറിയാൻ കഴിഞ്ഞില്ല . അവിടെ വച്ച് കഥ അവസാനിപ്പിക്കുമായിരുന്നെങ്കിൽ   നന്നായിരുന്നേനെ . ജീവിതത്തിന്റെ സങ്കീർണമായ അവ്സ്ഥകളെ കുറിച്ച് ചിന്തിക്കുവാൻ കാഴ്ചക്കാരെ അനുവദിക്കണമായിരുന്നു . പക്ഷേ എന്തൊകൊണ്ടോ ശിവാനിയെ നിങ്ങൾ (സംവിധായിക, എഴുത്തുകാരി)  കാറിടിപ്പിച്ചു   കൊന്നപ്പോൾ, എനിക്ക്,  കഥയുടെ ഗൗരവം നഷ്ടപ്പെട്ടതുപോലെ തോന്നി . ഒരു ഗാനത്തിന്റെ തണലിൽ നിങ്ങൾ ചിത്രീകരിച്ച സീനുകൾ നല്ലതായി തോന്നി.    
Sasilekha 2019-10-27 00:49:25
Thank you Santhosh Pillai for posting this news!!! Support and blessings from a talented writer and artist is priceless!!!Thank you Joseph, Molly, Gadha, Arun, and Anju for taking time to watch our humble work and writing this feedback!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക