Image

രുചി (കവിത: അഡ്വ .റോജന്‍)

Published on 25 October, 2019
രുചി (കവിത: അഡ്വ .റോജന്‍)
ആ ജപ്പാനീസ് പെണ്‍കുട്ടിയുടെ
വയലറ്റുമുന്തിരി കണക്കെയുളള
മുലഞെട്ടുകളാണോ

സാഡിസത്തിനിടക്ക്
കടിച്ചീമ്പിയ ഒരുവളുടെ
അധരരക്തമാണോ

അതോ
ഉള്‍വനത്തിലെ പാര്‍ട്ടിക്കിടെ
ഫ്രണ്ട്‌സുമൊത്ത്
കമ്പിയില്‍ തൂക്കി
തീയ്യീല്‍ മൊരിച്ചെടുത്ത്
ചവച്ചരച്ച
ആ മലയാളി നേഴ്‌സിന്റെ
മുലകളാണോ

ഏതിനായിരുന്നു
ഏറ്റവും രുചിയെന്ന് ചോദിച്ചാല്‍

ജോണ്‍സനെയും
ഇളയരാജയെയും
എ ആര്‍ റഹ്മാനെയും
ഒരേ പോലെ സ്‌നേഹിക്കുന്ന
ഞാന്‍ ഏതിനെ
തളളി കളയും..

എല്ലാ ദൈവങ്ങളെയും
സ്‌നേഹിക്കുന്നുവെന്ന്
മൊഴിഞ്ഞ് ഞാന്‍
മതേതരനാകും.

പക്ഷേ
വറുത്തരച്ച് വരട്ടിയെടുത്ത
ബീഫിലിടുന്ന ഉരളകിഴങ്ങുണ്ടല്ലോ
അതിനൊരു
പ്രത്യേക ടേസ്റ്റാ..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക