Image

പ്രവര്‍ത്തന മികവും, പാരമ്പര്യവും: സ്റ്റാന്‍ലി കളത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി

Published on 25 October, 2019
പ്രവര്‍ത്തന മികവും, പാരമ്പര്യവും: സ്റ്റാന്‍ലി കളത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി
ന്യൂയോര്‍ക്ക്: ഫോമ 2020- 2022 ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്റ്റാന്‍ലി കളത്തില്‍ മത്സരിക്കുന്നു. ഫോമയുടെ ആരംഭം മുതല്‍ സംഘടനയോട് ചേര്‍ന്ന് നിന്ന് താഴെ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നു വന്ന പ്രവര്‍ത്തന പാരമ്പര്യവും, പ്രവര്‍ത്തന മികവും ഒത്തുചേര്‍ന്ന സ്ഥാനാര്‍ത്ഥിയാണ് സ്റ്റാന്‍ലി കളത്തില്‍.

ഫോമാ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ്, ഫോമാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ച സ്റ്റാന്‍ലി, ഏറ്റെടുക്കുന്ന ചുമതലകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഫോമയില്‍ നേതൃനിരയില്‍ അവസരം ലഭിച്ചാല്‍ ഏറെ പുതുമയുള്ളതും, അമേരിക്കന്‍ മലയാളികള്‍ക്ക് ഗുണകരമായതുമായ പദ്ധതികള്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്. മുഖ്യമായും പുതുതലമുറയെ ഫോമയുമായി അടുപ്പിക്കാനും, അവരെ അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിവിടാനുമുള്ള കര്‍മ്മപരിപാടികള്‍ ഇതില്‌പ്പെടുന്നു .

ഫോമാ ഏറെ വളര്‍ന്ന് പന്തലിച്ച സംഘടനയാണ്. സംഘടനയുടെ യശ്ശസ് നിലനിര്‍ത്താനും, വളര്‍ത്താനും കഴിവിന്റെ പരമാവധി പ്രയത്‌നിക്കുമെന്ന് സ്റ്റാന്‍ലിഉറപ്പു പറയുന്നു. 'ഫോമായുടെ രൂപീകരണ ചടങ്ങ് മുതല്‍ ഫോമായോടൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഫോമായിലെ നല്ലവരായ സുഹൃത്തുക്കള്‍, അവരുടെ പ്രോത്സാഹനം ഒന്നുമാത്രമാണ് എന്റെ പ്രചോദനം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോമയുടെ എക്കാലത്തെയും അഭിമാന പദ്ധതിയായ 'റീജിയണല്‍ കാന്‍സര്‍ സെന്റര്‍ പ്രൊജക്റ്റ്'ല്‍ ഭരണസമിതിയോടൊപ്പം ജോ: സെക്രട്ടറി എന്ന നിലയില്‍ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. പ്രോജക്ടിന് വേണ്ടി കേരള സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാന്‍ തന്റെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു, കൂടാതെ പദ്ധതിക്ക് ആവശ്യമായ തുകയില്‍ നല്ലൊരു പങ്ക് കണ്ടെത്താന്‍ ഏറെ പ്രയത്‌നിച്ചുണ്ടെന്നും സ്റ്റാന്‍ലി പറഞ്ഞു.

നാട്ടില്‍ ബാലജന സഖ്യം, യുവജന സഖ്യം, യൂണി വൈ , വൈ എം സി എ, എന്നീ സംഘടനകളുടെ നേതൃനിരയിലെ പ്രവര്‍ത്തനങ്ങളാണ് ഫോമയുമായി അടുക്കാന്‍ കാരണമായത്.

ജനറല്‍ സെക്രട്ടറിയായി ഒരവസരം നല്‍കിയാല്‍ ഓരോ അംഗങ്ങളുടെയും പ്രതീക്ഷകള്‍ക്കൊത്ത് ആല്‍മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് സ്റ്റാന്‍ലി ഉറപ്പ് നല്‍കുന്നു

അമേരിക്കന്‍ മലയാളികള്‍ക്ക്‌സുപരിചിതനും,ഫോമായിലെ അറിയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകനുമാണ്സ്റ്റാന്‍ലി കളത്തില്‍.

ഫോമായോടൊപ്പം അന്നും ഇന്നും ഒറ്റകെട്ടായി മുന്നേറിയ പാരമ്പര്യമാണ് സ്റ്റാന്‍ലിയുടെ മുതല്‍ക്കൂട്ട്. സൗമ്യനും, വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയും ഇഴപിരിയാത്ത ബന്ധങ്ങള്‍ എന്നുംകാത്തുസൂക്ഷിക്കുന്ന ഉറ്റ സുഹൃത്തുമാണ് സ്റ്റാന്‍ലിഎന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഏറ്റെടുക്കന്ന പദ്ധതികള്‍ പൂര്‍ണ്ണ ഉത്തരവാദിതത്തോടെ പൂര്‍ത്തികരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്. ഫോമായുടെ മുന്നോട്ടുള്ള പ്രയാണത്തില്‍, ഫോമയെ നന്നായി അറിയുന്ന, ഫോമായില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച, എല്ലാവര്‍ക്കുംസര്‍വ്വ സമ്മതനായ ഒരു ജനറല്‍ സെക്രെട്ടറി സ്ഥാനാര്‍ത്ഥിയായാണ്സ്റ്റാന്‍ലി കളത്തില്‍ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശക്കപ്പെട്ടത്.

ഫോമാ വളരുകയാണ്, ഇനിയും ധാരാളം കാര്യങ്ങള്‍ പ്രവാസി സമൂഹത്തിനു വേണ്ടി ഫോമായുടെ നേതൃത്വത്തില്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഒരു പക്ഷെ, ഈ സ്ഥാനത്തേക്ക് ഇനിയും മത്സരം വന്നുചേര്‍ന്നേക്കാം. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് എന്റെ ശൈലിയല്ല എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഫോമായുടെ ജോയിന്റ് സെക്രെട്ടറി പദവിയില്‍ വരെ എത്തപ്പെടുകയുണ്ടായി. ഫോമായുടെ ഇന്നത്തെ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ചരെയും, സഹായിച്ചവരെയും നേതൃനിരയിലേക്കെത്തിക്കണമെന്ന്അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രവര്‍ത്തന മികവും, പാരമ്പര്യവും: സ്റ്റാന്‍ലി കളത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിപ്രവര്‍ത്തന മികവും, പാരമ്പര്യവും: സ്റ്റാന്‍ലി കളത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി
Join WhatsApp News
New York Papan 2019-10-25 11:20:36
Dear Stanley Just a small suggestion from one your brother .Both Secretary candidates are very good & talented .Both proven their talent with FOMAA.Last time you run as a President many of us voted for you for New York convention .Last time John C tried and you all supported Dallas convention.Now finally Cruise 🚢.Many of us know at Dallas convention cannot pull out .Convention is not a JOKE .Need lot local support to do land convention.suppoting you on election you fooled all of us.Any way past is past .As you bring New York convention in the past let us all try 2022 New York convention again .AS per other candidate PRESS REPORT he is willing to windrow his candidacy if any other eligible person come .So you are very good suite to President.Thanks for detailed press report about you.It will justify your candidacy as President to new Delegates. Run for New York 2022 !!We don’t want you to be another Reji Cherian . Tampa guy as your Secretary!Please bring friendly atmosphere back to FOMAA.My brother you can do it Bro . All the best for NEW YORK 2022
THOMAS CHACKO 2019-10-25 18:59:09
I AGREE TO NEW YORK PAPAN. WE NEED A NEW YORK CONVENTION AND STANLEY IS THE RIGHT CANDIDATE FOR THAT. SINCE JOHN C IS RELECTANT TO CONTEXT AGAIN, I THINK STANLEY IS THE CANDIDATE FOR US. WE WANT A NEW YORK LAND CONVENTION. THOSE WHO HAVE THE "BOLLS" COME UPFRONT FOR  NEW YORK. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക