Image

ശുചിത്വത്തില്‍ 'മഹിമ' തന്നെ മുന്‍പില്‍

സജി പുല്ലാട് Published on 24 October, 2019
ശുചിത്വത്തില്‍ 'മഹിമ' തന്നെ മുന്‍പില്‍
ഹ്യൂസ്റ്റണ്‍. 2012 മുതല്‍ സ്ഥിരമായി എട്ടാംതവണയും ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ക്ലീന്‍ റസ്‌റ്റോറന്റ്  അവാര്‍ഡ് നേടിയ 'മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ' അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. അവാര്‍ഡ് നേടിയ മഹിമ മിസോറി സിറ്റിയില്‍എഫ്എം 1092 ല്‍മര്‍ഫിയിലാണ്പ്രവര്‍ത്തിക്കുന്നത്.

ശുചിത്വത്തിന്റേയും, ഗുണമേന്മയുടെയും വൈഭവമാണ് നിറക്കൂട്ടുകള്‍ ഇല്ലാത്ത മഹിമയുടെ രുചിക്കൂട്ട്. ശുചിത്വകാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത പ്രവര്‍ത്തനമാണ് ഇത്തവണയും മഹിമയെഈ അവാര്‍ഡിന് അര്‍ഹമാക്കിയത്.

വ്യത്യസ്തമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുടെ ഒരുകലവറആണെന്നുള്ളതാണ് മഹിമയുടെ തനിമ.  മിസോറി സിറ്റിഹാളില്‍ മേയര്‍ യൊലാന്‍ഡാ ഫോര്‍ഡ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എലീന എബ്രഹാമില്‍ നിന്ന് റസ്‌റ്റോറന്‍റ് ഉടമ സബി പൗലോസ് അവാര്‍ഡ് സ്വീകരിച്ചു.

മിസോറി സിറ്റിയില്‍ നിന്നുംഎട്ടുതവണ സ്ഥിരമായി ഈഅവാര്‍ഡിന് അര്‍ഹമാകുന്ന ഏക ഇന്ത്യക്കാരനും, മലയാളിയും ആണ് സബി. തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ മലയാളി സുഹൃത്തുക്കള്‍ക്കുള്ള പങ്ക ്ഇദ്ദേഹംഎടുത്തുപറയുകയും നന്ദിഅര്‍പ്പിക്കുകയു ംചെയ്തു.
ഷെഫ്. സബിക്ക് കേറ്ററിംങില്‍ സഹായിയായി വര്‍ഗീസ് മാവേലിയും ഒപ്പമുണ്ട്.
ഭാര്യ ദീപ, മക്കള്‍ മീവല്‍, നോയല്‍ എന്നിവര്‍ ഇദ്ദേഹത്തിന്‍റെ ഉയര്‍ച്ചയില്‍ അതിരറ്റ സന്തോഷത്തിലാണ്.


ശുചിത്വത്തില്‍ 'മഹിമ' തന്നെ മുന്‍പില്‍
ശുചിത്വത്തില്‍ 'മഹിമ' തന്നെ മുന്‍പില്‍
ശുചിത്വത്തില്‍ 'മഹിമ' തന്നെ മുന്‍പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക