Image

ഡബ്ല്യുഎംസി കുവൈത്ത് ഓണം ആഘോഷിച്ചു

Published on 24 October, 2019
ഡബ്ല്യുഎംസി കുവൈത്ത് ഓണം ആഘോഷിച്ചു

കുവൈത്ത്: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് പ്രൊവിന്‍സ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. പ്ലാസ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി യു.എസ്. സിബി മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. തോമസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് മാട്ടുവയലില്‍ സ്വാഗതവും ചെയര്‍മാന്‍ ബി.എസ് പിള്ള, സന്ദീപ് മേനോന്‍, കിഷോര്‍ സെബാസ്റ്റ്യന്‍, അഡ്വ. ഷിബിന്‍ ജോസ്, സിബി തോമസ്, ജെറാള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ വെബ്‌സൈറ്റിന്റെ പ്രകാശനം ആര്‍.സി. സുരേഷ് മോഹന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

തുടര്‍ന്നു അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും ഗാനങ്ങളും അരങ്ങേറി. ജോസി കിഷോര്‍, ജോര്‍ജ് വി. ജോസഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സണ്‍റൈസ് റസ്റ്ററന്റിന്റെ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക