Image

യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 24 October, 2019
യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: 'കായിക ശക്തി മാനവ നന്‍മക്ക്' എന്ന പ്രമേയവുമായി കുവൈത്തിലെ മലയാളി സമൂഹത്തിനുവേണ്ടി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രവാസി സ്‌പോര്‍ട്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

ഒക്‌റ്റോബര്‍ 25 ന് (വെള്ളി) രാവിലെ 8 ന് കൈഫാന്‍ അമേച്ച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. മാര്‍ച്ച് പാസ്‌റ്റോടുകൂടിയാണ് സ്‌പോര്‍ട്‌സിന് തുടക്കം കുറിക്കുക. മാര്‍ച്ച് പാസ്റ്റിന് സോണല്‍ ക്യാപ്റ്റന്‍മാരായ ലിസാബ്, ഹാഷിം പൊന്നാനി, വിഷ്ണു നടേഷ്, അസ്‌ലാദ് എന്നിവര്‍ നേതൃത്വം നല്‍കും.

ഫഹാഹീല്‍, അബാസിയ, സാല്‍മിയ, ഫര്‍വാനിയ എന്നീ നാലു സോണുകളില്‍ നിന്നായി ആയിരത്തോളം മല്‍സരാര്‍ഥികള്‍ പങ്കെടുക്കും. കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ 9 വിഭാഗങ്ങളിലായി ട്രാക്ക്  ഫീല്‍ഡ് മല്‍സരങ്ങള്‍ അരങ്ങേറും. സോണുകള്‍ തമ്മിലുള്ള വടം വലി മല്‍സരം സ്‌പോര്‍ട്‌സിന് ആവേശമേകും. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വ്യക്തിഗത മല്‍സര ഫലങ്ങളും സോണുകളുടെ പോയിന്റ് നിലയും തല്‍സമയം സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ ലഭ്യമാകും. ഉദ്ഘാടന സെഷനിലും സമ്മാനദാന ചടങ്ങിലും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അറബ് പ്രമുഖരും പങ്കെടുക്കും. മല്‍സരാര്‍ഥികള്‍ക്ക് കുവൈത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സോണല്‍ ക്യാപ്റ്റന്മാരായ ഹാഷിം പൊന്നാനി (അബസിയ) 99020784, ലിസാബ് (ഫഹാഹീല്‍) 65735793, വിഷ്ണു നടെഷ് (സാല്മിയ) 66354721, അസ്ലദ് (ഫര്‍വാനിയ) 95546412.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക