Image

ഇടതിന് ആവേശം, മുമ്മൂന്നിന്റെ സമാസമം; പ്രശാന്തും ഷാനിമോളും മിന്നും താരങ്ങള്‍ (കുര്യന്‍ പാമ്പാടി)

Published on 24 October, 2019
ഇടതിന് ആവേശം, മുമ്മൂന്നിന്റെ സമാസമം; പ്രശാന്തും ഷാനിമോളും മിന്നും താരങ്ങള്‍ (കുര്യന്‍ പാമ്പാടി)
കൃത്യം ഒരുമാസം മുമ്പ് നടന്ന പാലായിലെ ഫലം കൂടി കുട്ടിയാല്‍ ഉപതെരഞ്ഞൈടുപ്പുകളില്‍ മുമ്മൂന്നു സീറ്റുമായി എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ സമാസമം നില്കുന്നു. ഫലങ്ങള്‍ ഇടതിന് ആവേശം പകര്‍ന്നപ്പോള്‍ യുഡിഎഫിന് ശ്കതമായ മുന്നറിയിപ്പും നല്‍കി.

തിരുവനന്തപുരത്ത് ജാതിമത സമവാക്യങ്ങള്‍ പാടെ നിരാകരിച്ച വോട്ടര്‍മാര്‍ എല്‍ഡിഎഫ് മേയര്‍ വി.കെ. പ്രശാന്തിനു 14,465 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയപ്പോള്‍ അരൂരില്‍ പന്ത്രണ്ടു തവണത്തെ ഇടതുപക്ഷ സര്‍വാധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍ ഉജ്വല രാഷ്ട്രീയ വിജയം നേടി.
 
ശബരിമലവികാരം ഉണര്‍ത്തി 39,786 വോട്ടു സമാഹരിക്കാന്‍ കോന്നിയില്‍ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കഴിഞ്ഞെങ്കിലും എല്‍ഡിഎഫിന്റെ നവകേരളമുദ്രാവാക്യത്തിനു ജനം അഭൂതപൂര്‍വമായ പിന്തുണ നല്‍കി. അവരുടെ കെ യു. ജനീഷ്കുമാര്‍ എന്ന നവാഗതന്‍ 9953 വോട്ടിനു കോണ്‍ഗ്രസിന്റെ 23 വര്‍ഷത്തെ ആധിപത്യം അവസാനിപ്പിച്ചു. തോറ്റത്  കോണ്‍ഗ്രസിലെ പി. മോഹന്‍ രാജ്. ബിജെപിക്ക് മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ.

അടൂര്‍ പ്രകാശ് നിലനിര്‍ത്തിയിരുന്ന കോട്ടയാണ് യുഡിഎഫിന് നഷ്ട്ടമായത്. പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല എന്ന ആക്ഷേപമുണ്ട്.  അതിന്റെ പേരില്‍ തര്‍ക്കം ശക്തമായിക്കഴിഞ്ഞു.

മത്സരിച്ചിടത്തെല്ലാം അടിയറവു പറഞ്ഞിട്ടുള്ള എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴ ലോക്‌സഭാ മത്സരത്തില്‍ എഎം ആരിഫിനോട് തോറ്റതിന് അരൂരില്‍ മധുര പ്രതികാരം വീട്ടി. തുടക്കം മുതലേ ഭൂരിപക്ഷം നിലനിര്‍ത്തിയ ഷാനിമോള്‍ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ നവാഗതനായ സിപിഎമ്മിന്റെ മനു സി പുളിക്കലിനെ 2029 വോട്ടിനു തോല്‍പ്പിച്ചു. ഒമ്പതു തവണ കെ ആര്‍ ഗൗരിഅമ്മയെയും മൂന്ന് തവണ ആരിഫിനെയും ജയിപ്പിച്ച മണ്ഡലമാണ് അരൂര്‍.

അത്യപൂര്‍വമായ മഴയില്‍ വോട്ടര്‍മാര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാതെ വന്ന എറണാകുളം എന്ന യുഡിഎഫ് കോട്ടയില്‍ 3850 എന്ന നേരിയ ഭൂരിപക്ഷത്തിനു ഡപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ. വിനോദ് ജയിച്ചു. അവിടെ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ കഴിഞ്ഞ തവണ നേടിയ  2,1949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കനത്ത ഇടിവ് സംഭവിച്ചത്.

മഞ്ചേശ്വരത്ത് ലീഗിന്റെ എം സി ഖമറുദ്ദിന്‍ തന്റെ ആദ്യ നിയമസഭാ മത്സരത്തില്‍ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിനു എന്‍ഡിഎയിലെ രവീശ തന്ത്ര കുണ്ടാറിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വെറും 89 വോട്ടിനു പരാജയപ്പെടുത്തിയ ലീഗിലെ പി. ബി അബ്ദു റസാഖ് മരണമടഞ്ഞതിന്റെ ഒഴിവിലാണ് ഉരുപതെരെഞ്ഞെടുപ്പു വേണ്ടിവന്നത്.

ഉപതെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ ഇങ്ങിനെ സമാഹരിക്കാം.

ഒന്ന്, ജാതിമത സമവാക്യങ്ങളെ വോട്ടര്‍മാര്‍ പുല്ലുപോലെ തള്ളി; അവരുടെ രാഷ്ട്രീയ പ്രബുദ്ധത വളര്‍ന്നു.  

രണ്ട്, പഞ്ചായത്തു, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ ഒരു കാലഘട്ടത്തില്‍ ഇത് എല്‍ഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.

മൂന്ന്, യുഡി എഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് അവരുടെ പടലപിണക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരുവര്‍ഷത്തിനു ശേഷം എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കും.

നാല്. ബിജെപിഐയുടെ കണക്കു കൂട്ടലുകള്‍ വീണ്ടും തെറ്റുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും അവര്‍ മൂന്നാം സ്ഥാനത്തായി. എല്ലായിടത്തും വലിയ തിരിച്ചടി.

അഞ്ച്. വട്ടിയൂര്‍ക്കാവില്‍ വികെ പ്രകാശും കോന്നിയില്‍ കെ. യു. ജനീഷ്കുമാറും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും നേടിയതു അട്ടിമറി വിജയം. ഷാനിമോള്‍ അരൂരിന്റെ ജാന്‍സി റാണി.

ഇടതിന് ആവേശം, മുമ്മൂന്നിന്റെ സമാസമം; പ്രശാന്തും ഷാനിമോളും മിന്നും താരങ്ങള്‍ (കുര്യന്‍ പാമ്പാടി)
അഭിനന്ദനം, വികെ പ്രകാശും പിണറായിയും.
ഇടതിന് ആവേശം, മുമ്മൂന്നിന്റെ സമാസമം; പ്രശാന്തും ഷാനിമോളും മിന്നും താരങ്ങള്‍ (കുര്യന്‍ പാമ്പാടി)
കോന്നിയില്‍ ജനീഷ് കുമാറിന് സ്വീകരണം
ഇടതിന് ആവേശം, മുമ്മൂന്നിന്റെ സമാസമം; പ്രശാന്തും ഷാനിമോളും മിന്നും താരങ്ങള്‍ (കുര്യന്‍ പാമ്പാടി)
ഷാനിമോള്‍ അരൂരിന്റെ ഝാന്‍സി റാണി
ഇടതിന് ആവേശം, മുമ്മൂന്നിന്റെ സമാസമം; പ്രശാന്തും ഷാനിമോളും മിന്നും താരങ്ങള്‍ (കുര്യന്‍ പാമ്പാടി)
കൊച്ചി മേയര്‍ സൗമിനി ഡ. മേയര്‍ വിനോദിനെ അഭിനന്ദിക്കുന്നു.
ഇടതിന് ആവേശം, മുമ്മൂന്നിന്റെ സമാസമം; പ്രശാന്തും ഷാനിമോളും മിന്നും താരങ്ങള്‍ (കുര്യന്‍ പാമ്പാടി)
മഞ്ചേശ്വരത്തെ എം.സി ഖമറുദ്ദിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക