Image

ഡിട്രോയിറ്റില്‍ വാഹനാപകടം: കോട്ടയം സ്വദേശി ബോബി അബ്രഹാം (45) മരിച്ചു

Published on 24 October, 2019
ഡിട്രോയിറ്റില്‍  വാഹനാപകടം: കോട്ടയം സ്വദേശി ബോബി അബ്രഹാം (45) മരിച്ചു
ഡിട്രോയിറ്റ് : ഡിട്രോയിറ്റിലെ സ്‌റ്റെര്‍ലിങ് ഹൈറ്റ്‌സില്‍ അജ്ഞാത വാഹനമിടിച്ച് കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി അബ്രഹാം (45) മരിച്ചു. സ്‌റ്റെര്‍ലിങ് ഹൈറ്റ് സിലില്‍ ഞായറാഴ്ച രാത്രി 7.30 ന് ആയിരുന്നു അപകടം. ബോബി എബ്രഹാം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു.

വാഹനം ഓടിച്ച ആള്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചത് ബോബി എബ്രഹാമാണെന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയാണ് ബോബി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക