Image

കോന്നിയില്‍ 23 വര്‍ഷത്തെ യുഡിഎഫ് ആധിപത്യം തകര്‍ന്നു

Published on 24 October, 2019
കോന്നിയില്‍ 23 വര്‍ഷത്തെ യുഡിഎഫ് ആധിപത്യം തകര്‍ന്നു
പത്തനംതിട്ട: കോന്നിയില്‍ 23 വര്‍ഷത്തെ യുഡിഎഫ് ആധിപത്യം തകര്‍ത്തെറിഞ്ഞ് എല്‍ഡിഎഫിന്റെ മുന്നേറ്റം. പാലായില്‍ പ്രകടമായ അട്ടിമറിക്ക് സമാനമാണ് കോന്നിയിലെ എല്‍ഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍ 4786 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. ശബരിമല വിഷയം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയില്‍ മല്‍സരിച്ച ബിജെപി ദയനീയ നിലയില്‍ മൂന്നാമതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ യുഡിഎഫ്, ബിജെപി പാളയത്തില്‍ വലിയ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. മുന്‍ എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ എതിര്‍പ്പിനെ അവഗണിച്ച്‌ കോന്നിയില്‍ പി മോഹന്‍രാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കികിയത് ആഭ്യന്തര കലഹം രൂക്ഷമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക