Image

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു

Published on 24 October, 2019
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു

കൊച്ചി: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ആദ്യ ഫലം പുറത്തുവന്നു. എല്‍.ഡി.എഫിന്റെ മനു റോയിയെ 3673 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ടി.ജെ. വിനോദാണ് യു.ഡി.എഫിന് ആദ്യ വിജയം സമ്മാനിച്ചത്. എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറും കൂടിയായാണ് ടി.ജെ. വിനോദ്. എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ടി.ജെ വിനോദിന് നേടാനാവാത്തത് പാര്‍ട്ടിയെ സംബന്ധിച്ച്‌ തിരിച്ചടിയായിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നു. എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മനു റോയിയെ കളത്തിലക്കിയ തന്ത്രം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല. മനു റോയിയുടെ അപരന്‍ എത്തിയതും തിര‌ഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഏകദേശം 2500 വോട്ടുകളാണ് മനു റോയിയുടെ അപരന്‍ സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക