Image

ഹരിയാനയില്‍ ജെ.​ജെ.പി കിങ്​മേക്കറാവും -ദുഷ്യന്ത്​ ചൗത്താല

Published on 24 October, 2019
ഹരിയാനയില്‍ ജെ.​ജെ.പി കിങ്​മേക്കറാവും -ദുഷ്യന്ത്​ ചൗത്താല

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പി​​​െന്‍റ വോ​ട്ടെണ്ണല്‍ പുരോഗമിക്കു​േമ്ബാള്‍ ഹരിയാനയില്‍ ജെ.ജെ.പി കിങ്​മേക്കറാവുമെന്ന്​ അവകാശവാദവുമായി പാര്‍ട്ടി പ്രസിഡന്‍റ്​ ദുഷ്യന്ത്​ ചൗത്താല. ഇപ്പോള്‍ തന്നെ പ്രവചനം നടത്താന്‍ സാധിക്കില്ല. എങ്കിലും ഹരിയാനയില്‍ ജെ.ജെ.പി കിങ്​മേക്കറാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ ചൗത്താലവ്യക്​തമാക്കി.

ആര്‍ക്ക്​ പിന്തുണ നല്‍കണമെന്ന കാര്യത്തല്‍ തനിക്ക്​ ഒറ്റക്ക്​ തീരുമാനമെടുക്കാനാവില്ല. പാര്‍ട്ടിയുടെ​ നാഷണല്‍ എക്​സിക്യൂട്ടീവും നിയമസഭാ കക്ഷി നേതാവുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയില്‍ 40 സീറ്റിലാണ്​ ബി.ജെ.പി മുന്നേറുന്നത്​. കോണ്‍ഗ്രസ്​ 28 സീറ്റുകളിലും മുന്നേറ്റം നടത്തുന്നത്​. കേവല ഭൂരിപക്ഷത്തിന്​ 46 സീറ്റുകളാണ്​ വേണ്ടത്​. ജെ.ജെ.പി നിലവില്‍ 11 സീറ്റുകളിലാണ്​ മുന്നേറ്റം നടത്തുന്നത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക