Image

മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ സീറ്റുറപ്പിച്ചു; ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി; കോന്നിയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്; കോണ്‍ഗ്രസ് മുന്നില്‍

Published on 24 October, 2019
മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ സീറ്റുറപ്പിച്ചു; ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി; കോന്നിയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്; കോണ്‍ഗ്രസ് മുന്നില്‍
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ റൗണ്ട് എണ്ണിത്തീരുമ്ബോള്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ 873 വോട്ടുകള്‍ക്ക് മുന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയാണ് രണ്ടാമത് നില്‍ക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണ്. 

വിജയം മുന്നില്‍ കണ്ടതോടെ മഞ്ചേശ്വരത്ത് ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജാണ് മുന്നിലുള്ളത്. 440 വോട്ടുകള്‍ക്കാണ് മോഹന്‍രാജ് മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ രണ്ടാം സ്ഥാനത്ത് ജനീഷ് കുമാര്‍ നില്‍ക്കുമ്ബോള്‍ ബിജെപിയുടെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ച പോസ്റ്റല്‍ വോട്ടിന് ശേഷം വോട്ടിംഗ് മെഷീനിലെ ആദ്യ ലീഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നിലെത്തി. 325 വോട്ടുകള്‍ക്കാണ് മുന്നില്‍.

ആദ്യ ഫല സൂചനകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. വട്ടിയൂര്‍കാവില്‍ പി പ്രശാന്ത് ലീഡ് നില കൂട്ടുകയാണ്. 140 വോട്ടുകള്‍ക്ക് പി പ്രശാന്ത് മുന്നിലാണ്. അരൂരില്‍ ആദ്യ റൗണ്ട് കഴിയുമ്ബോള്‍ 518 വോട്ടുകള്‍ക്ക് മനു സി പുളിക്കന്‍ മുന്നിലാണ്.

വി വി പാറ്റുകള്‍ എണ്ണുന്നതു പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. മഞ്ചേശ്വരം- 75.78%, എറണാകുളം- 57.9%, അരൂര്‍- 80.47%, കോന്നി- 70.07%, വട്ടിയൂര്‍ക്കാവ്- 62.66% എന്നിങ്ങനെയാണു പോളിങ്. പൈവളികേ ഗവ: എച്ച്‌ എസ്. (മഞ്ചേശ്വരം), മഹാരാജാസ് കോളജ് (എറണാകുളം), ചേര്‍ത്തല എന്‍ എസ് എസ് കോളജ് (അരൂര്‍), എലിയറയ്ക്കല്‍ അമൃത വി എച്ച്‌ എസ് എസ് (കോന്നി), പട്ടം സെന്റ് മേരീസ് എച്ച്‌ എസ് എസ്. (വട്ടിയൂര്‍ക്കാവ്) എന്നിവയാണു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക