Image

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി ബ​ഹു​ദൂ​രം മു​ന്നി​ല്‍

Published on 24 October, 2019
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി ബ​ഹു​ദൂ​രം മു​ന്നി​ല്‍
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്ബോ​ള്‍ എ​ന്‍​ഡി​എ വ​ന്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. നി​ല​വി​ല്‍ 180 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം ലീ​ഡു ചെ​യ്യു​ക​യാ​ണ്. യു​പി​എ​യ്ക്ക് ഇ​വി​ടെ 88 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡു​ള്ള​ത്. മ​റ്റു ക​ക്ഷി​ക​ള്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​തി​ലു​മ​ധി​കം സീ​റ്റു​ക​ളി​ല്‍ എ​ന്‍​ഡി​എ ലീ​ഡു നേ​ടി. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 145 സീ​റ്റാ​ണ് വേ​ണ്ട​ത്. എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​ന​ങ്ങ​ളു​ടെ ബ​ല​ത്തി​ലും കാ​ര്യ​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന​തി​നാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​മു​റ​പ്പി​ച്ച മ​ട്ടി​ലാ​ണ് തു​ട​ക്കം മു​ത​ല്‍ ബി​ജെ​പി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക