Image

പ്രശാന്തം ജനീഷും വന്‍ ലീഡിലേക്ക് ; വട്ടിയൂര്‍കാവിലും കോന്നിയിലും അട്ടിമറി ; അരൂരില്‍ ഷാനിമോള്‍ ഉയരുന്നു, എല്‍ഡിഎഫ് സീറ്റ് നഷ്ടമാകും

Published on 24 October, 2019
പ്രശാന്തം ജനീഷും വന്‍ ലീഡിലേക്ക് ; വട്ടിയൂര്‍കാവിലും കോന്നിയിലും അട്ടിമറി ; അരൂരില്‍ ഷാനിമോള്‍ ഉയരുന്നു, എല്‍ഡിഎഫ് സീറ്റ് നഷ്ടമാകും

തിരുവനന്തപുരം: കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസും വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ഡിഎഫും തിരിച്ചുവരുന്നതി​ന്റെ സൂചനകള്‍ ദൃശ്യമാക്കുന്നു. മൂന്ന് റൗണ്ടുകള്‍ രണ്ടു മുന്നണികളും മികച്ച മുന്നേറ്റമാണ് തെളിയിക്കുന്നത്. വട്ടിയൂര്‍ കാവിലും കോന്നിയിലും എല്‍ഡിഎഫ് വന്‍ അട്ടിമറി നടത്തുമെന്നാണ് ട്രന്റുകള്‍ നല്‍കുന്ന സൂചന.

മഞ്ചേശ്വരവും എറണാകുളവും ഇളക്കം തട്ടാതെ ട്രന്റിനനുസരിച്ച്‌ നീങ്ങുമ്ബോള്‍ കോണ്‍ഗ്രസിന്റേത് എല്‍ഡിഎഫിന്റേത് എന്ന് വിലയിരുത്തിയ അരൂരും വട്ടിയൂര്‍കാവും നേരെ തിരിയുകയാണ്. വന്‍ മുന്നേറ്റം നടത്തുന്നത് എല്‍ഡിഎഫാണ്. കെ മുരളീധരന്‍ വന്‍ വിജയം നേടിയ വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് തുടക്കം മുതല്‍ മുന്നിലാണ്. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ പോലും മുന്നേറ്റം നടത്തിയ പ്രശാന്ത് വട്ടിയൂര്‍കാവില്‍ 5790 വോട്ടുകള്‍ക്ക് മുന്നിലാണ്.

സാമുദായിക പിന്തുണ പരസ്യമായി കിട്ടിയിട്ടു പോലും യുഡിഎഫില്‍ നിന്നും മണ്ഡലം കൈവിട്ടു പോകുന്ന സ്ഥിതിയാണ്. ആരിഫ് വലിയ വിജയം നേടി എല്‍ഡിഎഫ് ആഭിമുഖ്യം കാട്ടിയ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സീറ്റ് തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന് 2197 വോട്ടുകളുടെ ഭൂരിപക്ഷമായിരിക്കുകയാണ്. മനു സി പുളിക്കന് ആദ്യ ഘട്ടത്തില്‍ മാത്രമായിരുന്നു ലീഡ്. ഷാനിമോള്‍ പിന്നീട് പതിയെ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. എല്‍ഡിഎഫ് കൈവശം വെച്ച സീറ്റ് യുഡിഎഫ് തിരിച്ചു പിടിക്കുമെന്നാണ് മൂന്ന് റൗണ്ട് കഴിയുമ്ബോള്‍ വരുന്ന സൂചന.

കോന്നിയില്‍ എല്‍ഡിഎഫ് നടത്തുന്നതാണ് വന്‍ അട്ടിമറി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് മത്സരം കൈവിട്ട ​പോലെയാണ് പ്രതികരിക്കുന്നത്. മൂന്നാം റൗണ്ട് പിന്നിടുമ്ബോള്‍ എല്‍ഡിഎഫിന്റെ ജനീഷ്കുമാറിന്റെ ലീഡ് 5003 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതേസമയം മുസ്ലീംലീഗിന് വന്‍ മുന്നേറ്റമുള്ള മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷ പോലെയാണ് കാര്യങ്ങള്‍. ലീഗ് സ്ഥാനാര്‍ത്ഥി കമറുദ്ദീന് ലീഡ് 3323 ആയി. എറണാകുളവും യുഡിഎഫിനെ ചതിച്ചില്ല. എറണാകുളത്ത് ടി ജെ വിനോദി​ന്റെ ഭൂരിപക്ഷം 3258 ആയി ഉയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക